സോക്‌സില്‍ നിന്ന് ദുര്‍ഗന്ധം, യാത്രികനെ ബസ്സില്‍ നിന്ന് പുറത്താക്കി 

സോക്‌സില്‍ നിന്ന് ദുര്‍ഗന്ധം, യാത്രികനെ ബസ്സില്‍ നിന്ന് പുറത്താക്കി 

ദുര്‍ഗന്ധം വമിക്കുന്ന സോക്‌സുമായി ബസില്‍ കയറിയ യാത്രക്കാരനെ മറ്റു യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് പുറത്താക്കി.

ദുര്‍ഗന്ധം വമിക്കുന്ന സോക്‌സുമായി ബസില്‍ കയറിയ യാത്രക്കാരനെ മറ്റു യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് പുറത്താക്കി. ഹിമാചല്‍ പ്രദേശില്‍ നിന്നും ന്യൂഡല്‍ഹിയിലേയ്ക്കു പോകുന്ന ബസിലായിരുന്നു സംഭവം.

ബസില്‍ കയറിയയുടന്‍ ഇയാള്‍ തന്റെ ഷൂവും സോക്‌സും ഊരി ബസിന്റെ ഇടനാഴിയില്‍ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ഷൂവും സോക്‌സും ദൂരെയെറിയാന്‍ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. ബസില്‍ തര്‍ക്കം മുറുകിയതിനെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഉന ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ബസ് നിര്‍ത്തി. 

സോക്‌സിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പല തവണ ബസ് നിര്‍ത്തിയ ശേഷമാണ് സ്‌റ്റേഷനിലെത്തിയതെന്ന് ഉന പോലീസ് ചീഫ് സഞ്ജീവ് ഗാന്ധി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. പൊതുശല്യമുണ്ടാക്കിയതിനു കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. മറ്റു യാത്രക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലും പ്രശ്‌നമുണ്ടാക്കി. 

ബസിലെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും തന്നെ അപമാനിച്ചെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. തന്റെ സോക്‌സിന് ദുര്‍ഗന്ധം ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. പിന്നീട് മറ്റൊരു ബസിലാണ് ഇയാള്‍ യാത്ര തിരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com