ഫേസ്ബുക്കില്‍ വൈറലായി മലപ്പുറം മൊഞ്ചത്തികളുടെ ജിമിക്കി കമ്മല്‍

അതേസമയം ഹാദിയയെ അനുകൂലിക്കുന്നവരും ഡാന്‍സു കളിച്ച പെണ്‍കുട്ടികളെ അനുകൂലിക്കുന്നവരും ഒന്നല്ല എന്നാണ് ഒരു പക്ഷം പറയുന്നത്.
ഫേസ്ബുക്കില്‍ വൈറലായി മലപ്പുറം മൊഞ്ചത്തികളുടെ ജിമിക്കി കമ്മല്‍

മലപ്പുറം നഗരമധ്യത്തില്‍ മൂന്ന് തട്ടമിട്ട പെണ്‍കുട്ടികളൊരു ഫ്‌ലാഷ് മോബ് കളിച്ചു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന ഗാനത്തിന് അവര്‍ ചുവടു വെച്ചപ്പോള്‍ അതുകണ്ട് കയ്യടിച്ചും അവരെ തള്ളിപ്പറഞ്ഞും പലരും രംഗത്ത് വന്നു. ചെയ്തത് ഡാന്‍സും മുസ്ലിം പെണ്‍കുട്ടികളുമായതിനാല്‍ തന്നെ മതമൗലിക വാദികള്‍ക്ക് കുരുപൊട്ടിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

വിഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ ഇത് ഇസ്ലാമികമല്ലെന്നും മുസ്ലിമിന് അംഗീകരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് പല ഗ്രൂപ്പുകളിലും പലപേരുകളിലും ആളുകള്‍ രംഗത്തെത്തുകയായിരുന്നു. ഹാദിയ വിഷയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ അനുകൂലിച്ച മുസ്ലിം മൗലിക വാദികള്‍ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നുവരെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ചര്‍ച്ചയുണ്ടായി. 

അതേസമയം ഹാദിയയെ അനുകൂലിക്കുന്നവരും ഡാന്‍സു കളിച്ച പെണ്‍കുട്ടികളെ പ്രതികൂലിക്കുന്നവരും ഒന്നല്ല എന്നാണ് ഒരു പക്ഷം പറയുന്നത്. കൂടുതലും സംഘ് പരിവാര്‍, യുക്തിവാദി വ്യാജ അക്കൗണ്ടുകളിലൂടെ 'കോയമാര്‍ക്ക്' കുരുപൊട്ടിയെന്നുള്ള തരത്തിലാണ് ഈ വീഡിയോ പങ്കുവെക്കപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടരുടെ വാദം.

വിഡിയോ മലപ്പുറത്തു നിന്നായാതിനാലും, ഡാന്‍സ് കളിച്ചത് മുസ്ലീം പെണ്‍കുട്ടികള്‍ ആയതിനാലും സംഭവത്തെ വളരെ പുരോഗമനപരമായ മുന്നേറ്റമായി വിലയിരുത്തുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാനായി. 

ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ആത്മഹത്യാ നിരക്കിലും വഴിവിട്ട ജീവിത നിലവാരത്തിലും മലപ്പുറം ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിട്ടില്ലെല്ലോ. വിദ്യാസമ്പന്നരായ നമ്മുടെ കുട്ടികള്‍ പണ്ട് പഴികേട്ടിരുന്ന പോരായ്മകളുടെ പഴുതുകളടച്ച് പഠിച്ച് മുന്നേറുമ്പോള്‍ നമുക്ക് അഭിമാനിക്കാം. മൂക്കുകയറിടാതെ സ്വയം നിയന്ത്രിക്കാനുള്ള പക്വതയുടെ പാടവം മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്കുണ്ട്. അമിതമായ ഉപദേശമല്ല ബഹുസ്വര സമൂഹത്തിലാവശ്യം. 'നല്ലൊരു നബിദിനമായിട്ടെന്റെ ഭഗവാനേ ഇവരെന്താണീ ചെയ്യുന്നതെന്ന്' തമ്മില്‍ തല്ലുന്ന വിശ്വാസികളെ നോക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയേണ്ടി വന്നതല്ലേ സത്യത്തില്‍ അപമാനമെന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com