കണ്ണിന് ചുറ്റും ടാറ്റു പതിച്ച് സുന്ദരിയാവണോ? പിന്നെ കണ്ണീരിന്റെ വരെ കളര്‍ മാറും

ഈ ടാറ്റുകള്‍ നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ളത് മാത്രമല്ല, കണ്ണിനുള്ളിലെ, കൃഷ്ണമണിയുടെ നിറം തന്നെ മാറ്റി കളയും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്
കണ്ണിന് ചുറ്റും ടാറ്റു പതിച്ച് സുന്ദരിയാവണോ? പിന്നെ കണ്ണീരിന്റെ വരെ കളര്‍ മാറും

കണ്ണിന് ചുറ്റും കണ്‍പീലികള്‍ക്കിടയിലൂടെ പല നിറങ്ങളിലും ഡിസൈനിലുമുള്ള ടാറ്റുകള്‍ ഒട്ടിക്കുന്ന ട്രെന്‍ഡ് അടുത്തിടെയായി പെണ്‍കുട്ടികളെ കീഴടക്കിയിരുന്നു. ഐലൈനറിനും, ഐലാഷിനും നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പൊലിമ ഇത്തരം ടാറ്റുകള്‍ നല്‍കുന്നതായിരുന്നു സ്ത്രീകളെ ആകര്‍ഷിച്ചിരുന്നത്. 

എന്നാല്‍ ഈ ടാറ്റുകള്‍ നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ളത് മാത്രമല്ല, കണ്ണിനുള്ളിലെ, കൃഷ്ണമണിയുടെ നിറം തന്നെ മാറ്റി കളയും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കണ്ണിന് ചുറ്റുമുള്ള ടാറ്റു തരുന്ന പ്രശ്‌നത്തിന്റെ തീവ്രത വ്യക്തമാക്കിയായിരുന്നു കാറ്റ് ഗലിങര്‍ എന്ന പെണ്‍കുട്ടിയുടെ  ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

ടാറ്റു പതിച്ചതിന് ശേഷം കണ്ണിനുള്ളിലെ കളര്‍ പര്‍പ്പിള്‍ നിറത്തിലായി. ശസ്ത്രക്രീയ നടത്തിയിട്ടും ഫലമുണ്ടാവുന്നില്ലെന്നും,  കണ്ണിന്റെ  കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും കാനാഡയിലെ ഒട്ടാവയില്‍ നിന്നുമുള്ള യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു. 

മറ്റൊരാള്‍ക്കും ഇത് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇതിന്റെ അപകടത്തെ കുറിച്ച് പറയുന്നതെന്നാണ് ഈ കാനഡക്കാരിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com