ലോകത്തിലെ പൈതൃക സ്ഥലങ്ങളില്‍ രണ്ടാമതെത്തി ഇന്ത്യയുടെ മഹാത്ഭുതം

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വെയില്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിലുള്ള സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ലോകത്തിലെ പൈതൃക സ്ഥലങ്ങളില്‍ രണ്ടാമതെത്തി ഇന്ത്യയുടെ മഹാത്ഭുതം

ലോകത്തിലെ പൈതൃക സ്ഥലങ്ങള്‍ കണ്ടെത്താന്‍ നടത്തിയ പുതിയ സര്‍വെയില്‍ ആഗ്രയിലെ താജ്മഹലിന് രണ്ടാം സ്ഥാനം. പ്രതിവര്‍ഷം 80ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിക്കുന്ന താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന് സ്‌നേഹോപഹാരമായി പണിതു നല്‍കിയ സ്‌നേഹസൗധമാണ്. കംമ്പോഡിയയിലെ അന്‍ങ്കോര്‍ വാട്ടിന് പിന്നിലാണ് താജ്മഹലിന്റെ സ്ഥാനം.

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വെയില്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിലുള്ള സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. വ്യക്തമായി വിവരങ്ങള്‍ പങ്കുവച്ചു നല്‍കുന്ന ഒരു ഗൈഡ് ഒപ്പമുണ്ടെങ്കിലാണ് അന്‍ങ്കോര്‍ വാട്ടിലേക്കുള്ള യാത്ര മികച്ചതാവുക. അന്‍ങ്കോര്‍ വാട്ടിന്റെ ചരിത്രവും നിര്‍മാണ കാലഘട്ടത്തിലെ കഥകളും രസകരമായവയാണ്.

ചൈനയിലെ വന്‍മതില്‍, സൗത്ത് അമേരിക്കയിലെ മാച്ചു പിച്ചു എന്നിവയാണ് ലിസ്റ്റിലുണ്ടായിരുന്ന മറ്റ് സ്ഥലങ്ങള്‍. ബ്രസീലിലെ ഇഗാസു ദേശിയ പാര്‍ക്കും ഇറ്റലിയിലെ സാസി ഓഫ് മാറ്ററയും ടര്‍ക്കിയിലെ ഇസ്താന്‍ബുളിലുള്ള ചരിത്ര സ്ഥലങ്ങളും ഇസ്രായേലിലെ ഓള്‍ഡ് സിറ്റി ഓഫ് ജറുസലേമും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com