സെല്‍ഫി കുരങ്ങന് 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം: സെല്‍ഫി എടുത്ത് വിവാദം സൃഷ്ടിച്ച കുരങ്ങന് ബഹുമതിയുമായി പേറ്റ 

സെല്‍ഫി കുരങ്ങന് 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം: സെല്‍ഫി എടുത്ത് വിവാദം സൃഷ്ടിച്ച കുരങ്ങന് ബഹുമതിയുമായി പേറ്റ 

കോപ്പിറൈറ്റ് സംബന്ധിച്ച് യുഎസില്‍ വലിയ നിയമപോരാട്ടത്തിന് ഈ സെല്‍ഫി കാരണമായിരുന്നു

സെല്‍ഫി എടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഇന്തോനേഷ്യല്‍ കുരങ്ങനെ മൃഗാവകാശ സംഘടന പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. കോപ്പിറൈറ്റ് സംബന്ധിച്ച് യുഎസില്‍ വലിയ നിയമപോരാട്ടത്തിന് ഈ സെല്‍ഫി കാരണമായിരുന്നു. ഇവന്‍ എന്തോ ഒരു വസ്തുവല്ലെന്നും ഒരു വ്യക്തിയാണെന്ന് അംഗീകരിക്കുന്നതിനായാണ് നാരുറ്റൊ എന്ന കുരങ്ങനെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തതെന്ന് പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ (പേറ്റ) പറഞ്ഞു. 

സുലവെസി ദ്വീപില്‍ ഫോട്ടോഗ്രാഫറായ ഡേവിഡ് സ്ലാറ്റര്‍ ഒരുക്കിവെച്ചിരുന്ന ക്യാമറയിലൂടെ 2011 ലാണ് കുരങ്ങന്‍ സെല്‍ഫി എടുത്തത്. സ്ലാറ്റര്‍ പുറത്തുവിട്ട 'കുരങ്ങന്‍ സെല്‍ഫി' വൈറലായതോടെ ഫോട്ടോയുടെ ഉടമസ്ഥാവകാശം ആറ് വയസ് പ്രായമുള്ള നാരുറ്റൊയ്ക്ക് നല്‍കണം എന്നാവശ്യപ്പെട്ട് പേറ്റ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആരാണ് വ്യക്തി എന്ന ആശയത്തെ വെല്ലുവിളിക്കുന്നതായിരുന്നു നാരുറ്റൊയുടെ സെല്‍ഫി. മനുഷ്യനല്ലാത്ത ജീവിക്ക് ഒരു പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു കേസ് നടക്കാന്‍ കാരണമായതും നാരുറ്റൊ കാരണമാണെന്നും പേറ്റയുടെ സ്ഥാപകന്‍ ഇന്‍ഗ്രിഡ് ന്യൂകിര്‍ക് പറഞ്ഞു. 

സംഭവം കോടതിയില്‍ എത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ കാരണമായിരുന്നു. സ്ലേറ്ററിന് അനുകൂലമായാണ് വിധി വന്നതെങ്കില്‍ കുരങ്ങന്‍ സെല്‍ഫിയില്‍ നിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം കുരങ്ങന്‍മാരുടെ സംരക്ഷണത്തിനായി ചെലവഴിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com