സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിച്ചിട്ടാണെങ്കിലും അവധിയിലായിരിക്കുമ്പോഴും ഇ-മെയില്‍ പരിശോധിക്കണം! 

അവധി ആഘോഷിക്കുമ്പോഴും 60 ശതമാനത്തോളം ഇന്ത്യക്കാര്‍ ദിവസവും ഒരു മണിക്കൂറെങ്കിലും ഇമെയിലുകള്‍ പരിശോധിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സമൂഹമാധ്യമങ്ങളില്‍ ചിലവഴിക്കാനും മാറ്റിവയ്ക്കാറുണ്ടെന്ന് പഠനം 
സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിച്ചിട്ടാണെങ്കിലും അവധിയിലായിരിക്കുമ്പോഴും ഇ-മെയില്‍ പരിശോധിക്കണം! 

അവധിയിലാണെങ്കിലും പകുതിയിലധികം ഇന്ത്യക്കാര്‍ക്കും സ്വകാര്യ മെയിലും ഔദ്യോഗിക മെയിലും പരിശോധിക്കാതെ ഒരു ദിവസം പോലും ചിലവഴിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ് ഇന്ത്യക്കാര്‍ക്കെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ഇത്തരം മെയില്‍ സന്ദേശങ്ങളില്‍ നിന്ന് മാറിനിന്ന് ആഘോഷിക്കുന്നതിന് പകരം കൃത്യമായി അപ്‌ഡേറ്റ് ലഭ്യമാകുന്നതിനാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്. 29ശതമാനം ആളുകളും സ്ഥിരമായി അവരുടെ മെയിലുകള്‍ പരിശോധിക്കുന്നവരാണെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. 

അവധി ആഘോഷിക്കുമ്പോള്‍ പോലും 60 ശതമാനത്തോളം ഇന്ത്യക്കാര്‍ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇമെയിലുകള്‍ പരിശോധിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സമൂഹ മാധ്യമങ്ങളില്‍ ചിലവഴിക്കാനും മാറ്റിവയ്ക്കാറുണ്ടെന്ന് പഠനം കണ്ടെത്തി. സൈബര്‍ സുരക്ഷാ കമ്പനിയായ മാക്ഫീ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 

ഇത്തരം പതിവ് ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഏറ്റവും അനുയോജ്യ അവസരങ്ങളാണ് അവധിദിനങ്ങളെങ്കിലും പലര്‍ക്കും ഇത് സാധിക്കാറില്ലെന്ന് മക്ഫീ എംഡി വെങ്കട് കൃഷ്ണപുര്‍ പറഞ്ഞു. നാലില്‍ മൂന്ന് ഇന്ത്യക്കാരും വെക്കേഷന്‍ ചിലവഴിക്കാനായി മറ്റ് ഇടങ്ങളില്‍ ആയിരിക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിച്ചാണെങ്കിലും സമൂഹ മാധ്യമങ്ങളിലുടെയും മറ്റു സൂഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ബന്ധപ്പെടാന്‍ തയ്യാറാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 18നും 55നും ഇടയില്‍ പ്രായമുള്ള 1500 പേരിലാണ് പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com