സദാസമയവും ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന കുട്ടിയെകുറിച്ചുള്ള ആവലാതി ആണോ? എന്നാല്‍ കുറച്ചൊന്ന് ആശ്വസിക്കാം 

ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗീക അഭ്യര്‍ത്ഥന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയുടെ സ്വാധീനം ഒരാഴ്ച്ചയ്ക്കുള്ളില്‍ കുട്ടികളില്‍ നിന്ന് ഇല്ലാതാകുമെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്
സദാസമയവും ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന കുട്ടിയെകുറിച്ചുള്ള ആവലാതി ആണോ? എന്നാല്‍ കുറച്ചൊന്ന് ആശ്വസിക്കാം 

ഓണ്‍ലൈനില്‍ അധികനേരം ചിലവഴിക്കുന്ന നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കരാണോ?  എന്നാല്‍ അത്രയ്‌ക്കൊന്നും പേടിക്കാനില്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗീക അഭ്യര്‍ത്ഥന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയുടെ സ്വാധീനം ഒരാഴ്ച്ചയ്ക്കുള്ളില്‍ കുട്ടികളില്‍ നിന്ന് ഇല്ലാതാകുമെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. 

കൗമാരപ്രായക്കാരായ കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ടെങ്കിലും ഇവയിലൂടെ നേരിടുന്ന പ്രശ്‌നങ്ങളെ അവര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെത്താണ് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് യുഎസ്സിലെ ഒഹിയോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ലീഡര്‍ഷിപ് ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് ബ്രിഡ്‌ജെറ്റ് മക്ഹഗ് പറഞ്ഞു. ഈ കഴിവ് കുട്ടികള്‍ എങ്ങനെ നേടിയെടുക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും ഇത് ഒരു നല്ല വാര്‍ത്തയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സമൂഹമാധ്യമങ്ങളിലെ തന്നെ മറ്റ് സുഹൃത്തുക്കളൊ ഗ്രൂപ്പുകളോ സഹായകരമാകുന്നുണ്ടാകുമെന്നാണ് പഠനം നടത്തിയ ഗവേഷക സംഘത്തിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ ഉപയോഗം കുട്ടികളുടെ മാനസികാവസ്ഥയെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുണ്ടെന്ന് എട്ട് ആഴ്ച്ചയോളം വീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്.  

മോശമായ ഓണ്‍ലൈന്‍ അനുഭവങ്ങള്‍ കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന സാഹചര്യത്തെ തള്ളികളയുന്നില്ലെന്ന് പറഞ്ഞ ഗവേഷക സംഘം കൂടുതല്‍ കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങളെ വിജയകരമായി മറികടക്കാന്‍ കഴിയുന്നു എന്നത് നല്ല സൂചനയാണെന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com