മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് സഹീറും ഭാര്യയും; കട്ടുറുമ്പായി സാനിയാ മിര്‍സ

പരന്നു കിടക്കുന്ന കടലിന്റെ ശാന്തതയില്‍ കാറ്റുകൊണ്ട് ആസ്വദിച്ച്  കിടക്കുന്ന സഹീറിന്റെ ചിത്രമായിരുന്നു സാഗിരിക ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്
മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് സഹീറും ഭാര്യയും; കട്ടുറുമ്പായി സാനിയാ മിര്‍സ

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും, ഭാര്യ സാഗരികയും. മാലിദ്വീപിലെ ആഡംബര്‍ പ്രൈവറ്റ് ഐലന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇരുവരും ഇപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

പരന്നു കിടക്കുന്ന കടലിന്റെ ശാന്തതയില്‍ കാറ്റുകൊണ്ട് ആസ്വദിച്ച്  കിടക്കുന്ന സഹീറിന്റെ ചിത്രമായിരുന്നു സാഗിരിക ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ഇതാകട്ടെ ടെന്നീസ് താരം സാനിയ മിര്‍സയുടെ ശ്രദ്ധയിലേക്കും എത്തി. 

ഹണിമൂണിന് സഹീര്‍ ഒറ്റയ്ക്കാണെന്ന പോലെയാണ് തോന്നുന്നതെന്നായിരുന്നു നവദമ്പതികളെ ട്രോളി സാനിയ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. നവംബര്‍ 23നായിരുന്നു ഇരുവരുടേയും  വിവാഹം. നവംബര്‍ 27ന് മുംബൈയിലെ താജ് മഹല്‍ പാലസില്‍ ഒരുക്കിയ റിസപ്ഷനില്‍ ബോളിവുഡ് താരങ്ങളും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം  അംഗങ്ങളും പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com