2017ലെ ഏറ്റവും ഹോട്ടായ പത്ത് മോഡലുകള്‍ ഇവരാണ്

ഫാഷന്‍ വീക്ക്, മെറ്റ് ഗല തുടങ്ങി പല വേദികളിലും തിളങ്ങി നിന്ന പത്ത് സുന്ദരിമാരാണ് ദ മോസ്റ്റ് ഹോട്ട് പട്ടികയില്‍ ഇടം നേടിയ പത്ത് പേര്‍.
2017ലെ ഏറ്റവും ഹോട്ടായ പത്ത് മോഡലുകള്‍ ഇവരാണ്

2017 കടന്നുപോവുകയാണ്. പോയ വര്‍ഷത്തിലെ കണക്കെടുക്കുമ്പോള്‍ വേള്‍ഡ് ഫാഷന്‍ വീക്കും മോഡലുകളുമെല്ലാം അതിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വര്‍ഷം ആരാധകരെ നിശ്ചലമാക്കിയുരുന്ന മോഡലുകളുടേതുകൂടിയുമാണ്. അതില്‍ ഏറ്റവും ഹോട്ട് ആയ തെരഞ്ഞെടുക്കപ്പെട്ട ആ മോഡലുകള്‍ ആരാണെന്ന് നോക്കാം. 

ഫാഷന്‍ വീക്ക്, മെറ്റ് ഗല തുടങ്ങി പല വേദികളിലും തിളങ്ങി നിന്ന പത്ത് സുന്ദരിമാരാണ് ദ മോസ്റ്റ് ഹോട്ട് പട്ടികയില്‍ ഇടം നേടിയ പത്ത് പേര്‍. ഗ്‌ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയാണ് പലരും പട്ടികയില്‍ എത്തിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സുന്ദരിയാണ് കെന്‍ഡല്‍ ജെന്നര്‍. അമേരിക്കന്‍ ഫാഷന്‍ മോഡലായ കെന്‍ഡല്‍ ടെലിവിഷന്‍ ഷോ കളിലും സജീവ സാന്നിധ്യമാണ്. 2007 മുതല്‍ മോഡലിങ് മേഖലയില്‍ സജീവമായി തുടരുകയാണ് കെന്‍ഡല്‍. 

വിക്ടോറിയസ് സീക്രട്ടില്‍ ഏറ്റവുമധികം പ്രാവിശ്യം പങ്കെടുത്തിട്ടുള്ള ബ്രസീലിയന്‍ മോഡലാണ് ആന്‍ഡ്രിയാന ലിമ. 2003ല്‍ ബ്രസീലിലെ സൂപ്പര്‍ മോഡലായി ഫോര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടതും ആന്‍ഡ്രിയാന ലിമയായിരുന്നു.

അമേരിക്കന്‍ മോഡലായ കാര്‍ലി ക്ലേസ് വിക്ടോറിയസ് സീക്രട്ടില്‍ പങ്കെടുത്ത മോഡലായിരുന്നു. 2007 ല്‍ വെറും പതിനാലാമത്തെ വയസ് മുതലായിരുന്നു കാര്‍ലി മോഡലിങ്ങിലെത്തിയത്. 

സ്വീഡിഷ് മോഡലായ എല്‍സ ഹോക്‌സ് വിക്ടോറിയ സീക്രട്ടില്‍ ഏഞ്ചലായിരുന്നു. 2011 മുതല്‍ 2016 വരെ ആനുവല്‍ ഫാഷന്‍ വീക്കിന്റെ ബ്രാന്‍ഡിനെ പ്രതിനിധികരിച്ചിരുന്ന മോഡലായിരുന്നു.

ജോസ്ഫിന്‍ സ്‌കിവര്‍ ഒരു ഡാനിഷ് ഫാഷന്‍ മോഡലാണ്. 2011 ലായിരുന്നു ജോസ്ഫിന്‍ മോഡലായി അരങ്ങേറ്റം കുറിച്ചത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 300 ലധികം ഫാഷന്‍ ഷോ കളില്‍ പങ്കെടുത്തിരുന്നു.

ഫോര്‍ബ്‌സ് തിരഞ്ഞെടുത്ത മോഡലുകളില്‍ ഏട്ടാം സ്ഥാനം കരസ്ഥമാക്കിയ മോഡലാണ് കാന്‍ഡിസ് സ്വാന്‍പോവേല്‍ എന്ന സൗത്ത് ആഫ്രിക്കന്‍ മോഡല്‍. വിക്ടോറിയ സീക്ക്രട്ട് തന്നെയാണ് കാര്‍ഡിസിന്റെയും പ്രധാന വേദി. 

ഹംഗേറിയന്‍ മേഡലായ ബാര്‍ബറ പല്‍വിന്‍ സിംസ്യൂട്ടിലെത്തി ലോകത്തെ ഞെട്ടിച്ച മോഡലായിരുന്നു. തന്റെ പതിമൂന്നാമത്തെ വയസിലായിരുന്നു ബാര്‍ബറ മോഡലിങ്ങ് രംഗത്തേക്കെത്തിയിരുന്നത്.

അമേരിക്കന്‍ ഫാഷന്‍ മോഡലാണ് ഗിഗി ഹഡിദ്. ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സിലില്‍ ഇന്റര്‍നാഷണല്‍ മോഡല്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സുന്ദരിയായിരുന്നു ജിജി ഹഡിദ്.

മ്യൂസിക് വീഡിയോസിലൂടെ ശ്രദ്ധിക്കപ്പെട്ട അമേരിക്കന്‍ മോഡലാണ് എമിലി റാറ്റജോവ്‌സ്‌കി. സെക്‌സി ആശങ്ങളുമായി എത്തിയ എമിലിയുടെ പാട്ടുകള്‍ ലോകം മുഴുവന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നെങ്കിലും വലിയ വിവാദങ്ങള്‍ക്ക് അവ കാരണമായിരുന്നു.

ഐഎംജി മോഡല്‍സില്‍ അംഗങ്ങമായ അമേരിക്കന്‍ മോഡലാണ് ബെല്ല ഹഡിഡ്. 2016 ല്‍ മോഡല്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് ബെല്ല ഹഡിഡ് ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com