മിഴിയോരത്തെ നക്ഷത്രപ്പിറവികള്‍; തരംഗമായി ക്രിസ്മസ് ഐബ്രോസ് 

ക്രിസ്മസ് പാപ്പ, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക്... ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ തരങ്കമായികൊണ്ടിരിക്കുന്ന ഒന്നാണ് ക്രിസ്മസ് ഐബ്രോസ്.
മിഴിയോരത്തെ നക്ഷത്രപ്പിറവികള്‍; തരംഗമായി ക്രിസ്മസ് ഐബ്രോസ് 

ക്രിസ്മസ് പാപ്പ, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് ഇതൊന്നുമല്ല ഇക്കൊല്ലം ക്രിസ്മസ്സിന് ശ്രദ്ധനേടുക. പരമ്പരാഗത ഒരുക്കങ്ങളെയെല്ലാം ഞെട്ടിച്ച് ഈ ക്രിസ്മസ് സീസണില്‍ ട്രെന്‍ഡാകുകയാണ് ക്രിസ്മസ് ഐബ്രോസ്. ബ്ലോഗര്‍മാരും വ്‌ളോഗര്‍മാരും ചേര്‍ന്ന് സംഭവം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും തരംഗമാക്കികഴിഞ്ഞു. 

ടെയ്‌ലര്‍ എന്ന യൂട്യൂബ് അവതാരിക തുടക്കംകുറിച്ച ഈ പുതിയ ട്രെന്‍ഡ് ബാക്കിയുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. ക്രിസ്മസിനെ സൂചിപ്പിക്കുന്ന എന്തുംതന്നെ രണ്ട് കണ്ണുകളിലായി വരച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇവര്‍ തെളിയിച്ചിരിക്കുന്നത്. സാധാരണ സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നതെങ്കില്‍ ഇത്തവണ പുരുഷന്‍മാരും ഒപ്പമുണ്ട്. എന്തായാലും സംഗതി ഹിറ്റായികഴിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com