എല്ലാവരും സ്വപ്‌നം കണ്ടിട്ടുണ്ടാകും ഇങ്ങനൊരു ജോലി; ലോകത്തിലെ ഏറ്റവും മികച്ച ജോലി നേടിയ വനിത

ഇഷ്ടമുള്ള ഇടങ്ങളിലേക്കൊകെ യാത്ര, ആഢംബര റിസോര്‍ട്ടുകളില്‍ താമസം, കൈനിറയെ പണം... ഇതെല്ലാം ഉള്‍പ്പെട്ടൊരു ജോലി ഭൂമുഖത്തില്ലെന്നാണ് കരുതിയെങ്കില്‍ തെറ്റി.
എല്ലാവരും സ്വപ്‌നം കണ്ടിട്ടുണ്ടാകും ഇങ്ങനൊരു ജോലി; ലോകത്തിലെ ഏറ്റവും മികച്ച ജോലി നേടിയ വനിത

ഇഷ്ടമുള്ള ഇടങ്ങളിലേക്കൊകെ യാത്ര, ആഢംബര റിസോര്‍ട്ടുകളില്‍ താമസം, കൈനിറയെ പണം... ഇതെല്ലാം ഉള്‍പ്പെട്ടൊരു ജോലി ഭൂമുഖത്തില്ലെന്നാണ് കരുതിയെങ്കില്‍ തെറ്റി. ഫോട്ടോഗ്രഫിയും യാത്രകളും ഇഷ്ടപ്പെടുന്ന സൊറേല്ലെ അമോറിന് ലഭിച്ചിരിക്കുന്ന ഈ ജോലി നമ്മളെല്ലാം സ്വപ്‌നം കണ്ടിരുന്ന ഒന്നായിരിക്കും. അമോറിന് തന്റെ സ്വപ്‌നം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായി എന്നുവേണം പറയാന്‍.

നമ്മുടെയൊക്കെ പുതുവര്‍ഷ പ്രതിജ്ഞ കൂടുതല്‍ വ്യായാമം ചെയ്യും, ഭക്ഷണം കുറയ്ക്കും, ജങ്ക് ഫുഡ് ഒഴിവാക്കും എന്നൊക്കെയാണെങ്കില്‍ അമോറിന് അതങ്ങനെയായിരുന്നില്ല. 2017 തുടങ്ങിയപ്പോള്‍ അവള്‍ തന്റെ ഡയറിയില്‍ കുറിച്ചു. ' 2017ല്‍ 12 രാജ്യങ്ങളിലേക്ക് യാത്രചെയ്യണം, അതിന് ശമ്പളം വാങ്ങണം'. എന്നാല്‍ ഇന്ന് താന്‍ പേനകള്‍കൊണ്ട് എഴുതിവെച്ച തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ 28കാരി. 

അമോറിന്റെ സഹോദരന്‍ അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. തേര്‍ഡ് ഹോം എന്ന ട്രാവല്‍ കമ്പനിയുടെ ഒരു പരസ്യമായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. ബെസ്റ്റ് ജോബ് ഓണ്‍ ദി പ്ലാനറ്റ് എന്ന തലക്കെട്ടോടെ എത്തിയ പരസ്യമാണ് അമോറിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. 

17,000ത്തോളം ആളുകള്‍ അപേക്ഷിച്ചതില്‍ നിന്നാണ് ആ ഭാഗ്യം അമോറിനെ തേടിയെത്തുന്നത്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തിയതിക്ക് തൊട്ടുമുന്‍പുള്ള ദിവസം മാത്രമാണ് അമോര്‍ ഈ വിവരം അറിഞ്ഞതുപോലും. ലഭിച്ച അപേക്ഷകളില്‍ നിന്നും 15 പേരെ തിരഞ്ഞെടുത്ത കമ്പനി പിന്നീടത് വോട്ടിംഗിനായി നല്‍കുകയായിരുന്നു. 15പേരില്‍ നിന്ന് വോട്ടിംഗിസലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ആളെയാണ് വിജയിയായി പ്രഖ്യാപിച്ചത്. അതാണ് സൊറേല്ലെ അമോര്‍. 

ജോലി ലഭിച്ചെന്ന് അറിഞ്ഞതിനുശേഷം തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമോര്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിലാണ് തന്റെ സ്വപ്‌നത്തെകുറിച്ചും അതിലേക്കെത്തിയ വഴികളെകുറിച്ചും അമോര്‍ വിശദീകരിച്ചത്. 

' അടുത്ത മൂന്ന് മാസം ഞാന്‍ ഒരു റോക്‌സ്റ്റാറിനെപോലെയായിരിക്കും ജീവിക്കുക. സ്വപ്‌നജീവിതം. ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ചിന്തിക്കുന്ന ഒരു ജീവിതം. ഞാന്‍ അത് സാധിച്ചെടുത്തു. ഞാന്‍ ആ ജീവിതം ജീവിക്കുകയാണ്', അമോര്‍ വീഡിയോയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com