കഠിനഹൃദയരാണോ ആണ്‍കുട്ടികള്‍? അതേ, അതിന് കാരണവും ഉണ്ട് 

തലച്ചാറിന്റെ ഘടനയിലെ ചില വ്യത്യാസങ്ങളാണ് കാരണമായി  കണ്ടെത്തിയിരിക്കുന്നത്. 
കഠിനഹൃദയരാണോ ആണ്‍കുട്ടികള്‍? അതേ, അതിന് കാരണവും ഉണ്ട് 

ആണ്‍കുട്ടികള്‍ക്ക് പലപ്പോഴും കേള്‍ക്കേണ്ടിവരുന്ന വിശദീകരണങ്ങളാണ് കഠിനഹൃദയര്‍ വികാരങ്ങള്‍ ഇല്ലാത്തവര്‍ തുടങ്ങിയവ.  എന്നാല്‍ ഇവര്‍ ഇങ്ങനെയാകാന്‍ ചില കാരണങ്ങളുണ്ടെന്ന് തെളിയിക്കുകയാണ് ശാസ്ത്രം. തലച്ചാറിന്റെ ഘടനയിലെ ചില വ്യത്യാസങ്ങളാണ് ഇതിന്റെ കാരണമായി ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

ആണ്‍കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ വികാരങ്ങള്‍ തിരച്ചറിയാനുള്ള തലച്ചോറിലെ ഭാഗങ്ങളില്‍ കൂടുതലും നിര്‍ദ്ദയവും വികാരരഹിതവുമായ ലക്ഷണങ്ങളാണ് കൂടുതല്‍ കാണാന്‍ കഴിയുന്നത്. 189കൗമാരപ്രായക്കാരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്.

വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ആണ്‍കുട്ടികളിലേയും പെണ്‍കുട്ടികളിലേയും തലച്ചോറിന്റെ വളര്‍ച്ചയില്‍ വ്യത്യാസം ഉണ്ടാകുമെന്നും ഗവേഷണത്തില്‍ പറയുന്നു. എന്നാല്‍ ആണ്‍കുട്ടികളുടെ തലച്ചോറില്‍ കാണുന്ന ഈ സവിശേഷത ഭാവിയില്‍ ഇവരില്‍ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്നതിനേകുറിച്ചാണ് മുന്നോട്ടുള്ള പഠനങ്ങളെന്ന് ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com