മിഡില്‍ഫിംഗര്‍ ഇമോജിയെ തട്ടിയ വാട്‌സ്ആപ് പകരം കൊണ്ടുവന്ന ഇമോജികള്‍ കണ്ടാല്‍ ഞെട്ടും

മിഡില്‍ ഫിംഗര്‍ (നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന) ഇമോജിയെ വാട്‌സ്ആപ് എടുത്ത് കളയാന്‍ പോവുകയാണ്.
മിഡില്‍ഫിംഗര്‍ ഇമോജിയെ തട്ടിയ വാട്‌സ്ആപ് പകരം കൊണ്ടുവന്ന ഇമോജികള്‍ കണ്ടാല്‍ ഞെട്ടും

വാട്‌സ്ആപും ഫേസ്ബുക്കുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ നമുക്ക് ഇമോജി എന്നത് വളരെ സുപരിചിതമായ ഒന്നാണ്. ആശയവിനിമയം നടത്തുമ്പോള്‍ ഇമോജികള്‍ കൂടുതലായി ഉപയോഗിക്കുന്ന ശീലവും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഇതിന് തക്കതായ കാരണവുമുണ്ട്. 

ചാറ്റിലൂടെയും മെയിലിലൂടെയും ഉള്ള ആശയവിനിമയത്തിന്റെ ഒരു വലിയ ന്യൂനതനാശയം മുഴുവനായും പറയാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അങ്ങേതലയ്ക്കലെ ആളെ അറിയിക്കാന്‍ ഇമോജിക്ക് സാധിക്കുന്നു. കണ്ണ് മുതല്‍ കാല് വരെയുള്ള സാധനങ്ങളും ആഹാര സാധനങ്ങളും എന്തിന് ഇലക്ട്രോണിക് സാധനങ്ങള്‍ വരെ ഇമോജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ഇമോജി ഉപയോഗിക്കുന്നവര്‍ക്ക് ഹൃദയഭേദകമായൊരു വാര്‍ത്തയുണ്ട്. കൂട്ടത്തില്‍ നിന്നും മിഡില്‍ ഫിംഗര്‍ (നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന) ഇമോജിയെ വാട്‌സ്ആപ് എടുത്ത് കളയാന്‍ പോവുകയാണ്. 15 ദിവസത്തിനകം ഇമോജികള്‍ എടുത്തുകളയണമെന്ന് കാണിച്ച് ഇന്ത്യയിലെ അഭിഭാഷകര്‍ വാട്‌സ്ആപിന് നോട്ടീസയച്ചിരിക്കുകയാണ്.

'മിഡില്‍ ഫിംഗര്‍ കാണിക്കുന്നത് അപകീര്‍ത്തികരമല്ല, മറിച്ച് അതിശക്തമായ, അക്രമാത്മകവും അശ്ലീലവുമാണ്'- അഭിഭാഷകനായ ഗുര്‍മീത് സിങ് വക്കീല്‍ നോട്ടീസില്‍ മെന്‍ഷന്‍ ചെയ്തത് ഇങ്ങനെയാണ്. 

മിഡില്‍ ഫിംഗര്‍ ഇമോജി ഒഴിവാക്കുന്നതിന്റെ കൂട്ടത്തില്‍ തന്നെ ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്നതെന്ന് പറയപ്പെടുന്ന ആറ് പുതിയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കാനും അഭിഭാഷകര്‍ വാട്‌സ്ആപിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍തൊട്ട് വന്ദിക്കുന്ന ഇമോജി മുതല്‍ ഭാരതീയ സ്ത്രീയുടെ വേഷത്തിലുള്ള ഇമോജിയെല്ലാം പുതുതായി ചേര്‍ക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com