2017 ഏറ്റവുമധികം ആളുകള്‍ സംസാരിച്ചത് ഈ നഗരത്തെക്കുറിച്ച്

കണ്ടിരിക്കേണ്ട കാഴ്ചകള്‍, മറക്കാതെ രുചിച്ചിരിക്കേണ്ടവ തുടങ്ങി എവിടെ താമസിക്കണം എന്നുവരെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്
2017 ഏറ്റവുമധികം ആളുകള്‍ സംസാരിച്ചത് ഈ നഗരത്തെക്കുറിച്ച്

2017ലെ ഓണ്‍ലൈന്‍ ട്രാവല്‍ റിവ്യൂ പരിശോധിച്ചാല്‍ ഏറ്റവുമധികം നിരൂപണങ്ങള്‍ സ്വന്തമാക്കിയത് ലണ്ടന്‍ നഗരമാണ്. ഈ വര്‍ഷം മാത്രം ദശലക്ഷകണക്കിന് സഞ്ചാരികളാണ് ലണ്ടനിലെ അവരുടെ യാത്രാനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട പുതിയ ഡാറ്റയാണ് ലണ്ടനെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നഗരമാക്കിയത്.

ലണ്ടനെകുറിച്ചുള്ള ചിന്തകളും, ഇവിടേക്കെത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഈ കുറിപ്പുകളില്‍ ഉള്‍പ്പെടുന്നു. ലണ്ടനിലെത്തിയാല്‍ കണ്ടിരിക്കേണ്ട കാഴ്ചകള്‍ എന്തെല്ലാം, മറക്കാതെ രുചിച്ചിരിക്കേണ്ടവ തുടങ്ങി എവിടെ താമസിക്കണം എന്നുവരെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം റിവ്യൂകള്‍ കുറിച്ചിട്ടുള്ളതാകട്ടെ ജപ്പാന്‍കാരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com