ദിവസവും കുളിക്കണോ? വേണ്ടെന്ന് വിദഗ്ധര്‍ 

ദിവസേനയുള്ള കുളി, പ്രത്യേകിച്ച് സോപ് ഉപയോഗിക്കുള്ള കുളി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക
ദിവസവും കുളിക്കണോ? വേണ്ടെന്ന് വിദഗ്ധര്‍ 

എല്ലാദിവസവും കുളിക്കാറില്ലെന്ന് പറയുന്നവരെ കാണുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ യഥാര്‍ത്ഥത്തില്‍ തെറ്റ് നിങ്ങളുടെ ഭാഗത്താണ്. കാരണം എല്ലാ ദിവസവും തുടര്‍ച്ചയായി കുളിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ദിവസേനയുള്ള കുളി, പ്രത്യേകിച്ച് സോപ് ഉപയോഗിക്കുള്ള കുളി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുന്നതെന്നാണ് പറയുന്നത്. ശരീരത്തിലെ എണ്ണമയം കളയാന്‍ സഹായിക്കുന്നസോപ്പ് പക്ഷെ നിങ്ങളുടെ ശരീരത്തെ വരണ്ടതാക്കും എന്ന് മാത്രമല്ല തുടര്‍ച്ചയായുള്ള ഉപയോഗം ശരീരത്തിന്റെ സ്വഭാവം തന്നെ മാറ്റാന്‍ ഇടയാക്കും. 

ദിവസവും കുളിക്കരുത് എന്നത് ശാസ്ത്രീയമായ വിശദീകരണങ്ങളോടെ തന്നെയാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്. ചര്‍മ്മത്തിന്റെ മുകളിലത്തെ ലെയറില്‍ലെ കോശങ്ങള്‍ ഡെഡ് സെല്ലുകളാണെന്നും ഇവ അതിന് താഴേക്കുള്ള സെല്ലുകളെ സംരക്ഷിക്കുന്നതിനുള്ളതാണെന്നുമാണ് പറയുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള കുളി ഈ ലെയറിനെ തകര്‍ക്കാന്‍ കാരണമാകുമെന്ന് പറയുന്നു. കൂടുതല്‍ കുളിക്കുന്നത് മുകളിലത്തെ പാളിക്ക് കൂടുതല്‍ ഹാനീകരമായി മാറും. 

നിരന്തരമായുള്ള കുളി ശരീരത്തില്‍ സ്വാഭാവികമായി എണ്ണ ഉല്‍പാദിപ്പിക്കുന്നത് തടയാനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെയും കുളി ബാധിക്കും. നിങ്ങളുടെ ശരീരത്തിന് സ്വയം വൃത്തിയാക്കാനുള്ള കഴിവുണ്ടെന്നും അതുകൊണ്ട് നിരന്തരമായ കുളി ഒഴിവാക്കുകയാണ് ചര്‍മ്മസംരക്ഷണത്തില്‍ ആദ്യം ചെയ്യേണ്ടതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com