53203740
53203740

പര്‍ദ്ദയില്‍ നിന്നും ബിക്കിനിയിലേക്ക് പറന്ന പെണ്‍കുട്ടി

മതത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്നും മോഡലിങ്ങിന്റെ ലോകത്തേക്ക്  പറന്ന പെണ്‍കുട്ടി 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മളെത്തി നില്‍ക്കുന്നതെങ്കിലും ബിക്കിനി എന്നു കേട്ടാല്‍ നെറ്റിചുളിക്കുന്നവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും. യഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയാണെങ്കില്‍ പര്‍ദ്ദയ്ക്കും ഹിജാബിനും പുറത്തേക്ക് അവളുടെ സ്വപ്‌നങ്ങളെ വളര്‍ത്തുക എന്നതുതന്നെ പ്രയാസകരമാകും. മറ്റുള്ളവര്‍ എന്ത് പറയും എന്ന ചിന്തയാകും അവളുടേയും കുടുംബത്തിന്റേയും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് സ്വപ്‌നങ്ങളെ കൈപ്പിടിയിലൊതുക്കുന്നവര്‍ ചുരുക്കം മാത്രം. 

പ്രതിസന്ധികളെല്ലാം മറികടന്ന് മുന്നോട്ടുവന്ന് എഫ്ബിബി ഫെമിന മിസ് ഇന്ത്യ 2016 ആയി മാറിയ മുസ്ലീം പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഫാഷന്‍ ലോകത്തും ചര്‍ച്ചയാകുന്നത്. മോഡലിങ്ങിലേക്ക് കടന്ന താന്‍ ഈ ജന്മത്തിലെ ഏറ്റവും വലിയ പാപമാണ് ചെയ്തിരിക്കുന്നതെന്ന് പറയുന്നവര്‍ക്കുള്ള അന്‍ദ്്‌ലീപിന്റെ തുറന്ന കത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

2016ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റായെത്തുന്നതുവരെ അന്‍ദ്‌ലീപ് സെയ്ദി എന്ന പെണ്‍കുട്ടിയെ വിമര്‍ശനങ്ങള്‍കൊണ്ട് മൂടുകയായിരുന്നു അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും. 
ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ ഭാഗമായി അന്‍ദ്‌ലീപയുടെ ബിക്കിനി ഫോട്ടോ പുറത്തുവന്നതോടെ കുടുംബത്തിലൊരു  കലാപ അന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്ന് അന്‍ദ്‌ലീപ് പറയുന്നു. കുടുംബത്തിനാകെ നാണക്കേടുണ്ടാക്കി, നിങ്ങളുടെ മകള്‍ക്ക് നാണമില്ലേ തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവളുടെ മാതാപിതാക്കള്‍ക്ക് മറ്റ് ബന്ധുക്കളില്‍ നിന്നും സുഹത്തുക്കളില്‍ നിന്നും നേരിടേണ്ടി വന്നത്. 

മതവിശ്വാസത്തിനെതിരായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നരകത്തില്‍ പോലും നിനക്ക് സ്ഥാനമുണ്ടാകില്ലെന്നായിരുന്നു തന്റെ അഭ്യൂതകാംക്ഷികള്‍ എന്ന് പറയുന്നവരുടെ പ്രതികരണം. എന്നാല്‍ അവര്‍ക്ക് മറുപടി നല്‍കാതെ തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. വിദ്യാഭ്യാസമുള്ള, കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിവുള്ള യുവതിയാണ് താന്‍. ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ ഏത് രീതിയിലുള്ള വസ്ത്രം ധരിക്കണം എന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം തന്റേതാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന ശക്തമായ താക്കീതും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തുറന്ന കത്തില്‍ അന്‍ദ്‌ലീപ് നല്‍കുന്നു.

എന്നാല്‍ യഥാസ്ഥിതികരായ മുസ്ലീം വിശ്വാസികളില്‍ നിന്നും വലിയ മോശമായ പ്രതി്കരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അന്‍ദ്‌ലീപയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായി പറക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടിയെ മതത്തിന്റെ ചങ്ങലക്കെട്ടില്‍ കുരുക്കിയിടണമോ എന്ന ചോദ്യമാണ് ആന്‍ദ്‌ലീപ മുന്നോട്ടുവയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com