നിങ്ങളുടെ സെല്‍ഫി ഞങ്ങള്‍ക്കിഷ്ടമല്ല 

സെല്‍ഫികള്‍ വാരിക്കോരിയെടുക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സെല്‍ഫികള്‍ കാണാന്‍ താത്പര്യമില്ല 
നിങ്ങളുടെ സെല്‍ഫി ഞങ്ങള്‍ക്കിഷ്ടമല്ല 

ഫ്രണ്ട് ക്യാമറ എത്ര മെഗാപിക്‌സലാണ്...പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനെത്തുന്ന ഭൂരിഭാഗം പേരില്‍ നിന്നും ആദ്യമുയരുന്ന ചോദ്യം ഇതായിരിക്കും.ഇതിനു പിന്നില്‍ സെല്‍ഫിയോടുള്ള അവരുടെ പ്രേമം തന്നെയെന്ന് വ്യക്തം. യാത്രകള്‍, വിവാഹമുള്‍പ്പെടെയുള്ള വിവിധ ചടങ്ങുകള്‍, സ്‌കൂള്‍, കോളെജ് ഇങ്ങനെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും സെല്‍ഫിക്കായി പോസ് ചെയ്യുന്ന ഒരു കൂട്ടത്തെ നമുക്ക് കാണാനാകും. പക്ഷെ സെല്‍ഫികള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സെല്‍ഫികള്‍ നിങ്ങള്‍ക്ക് മാത്രമാണ് പ്രിയപ്പെട്ടത്. 

സെല്‍ഫികള്‍ വാരിക്കോരിയെടുക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ മറ്റുള്ളവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത സെല്‍ഫികള്‍ കാണാന്‍ താത്പര്യമില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. സൈക്കോളജിയുമായി ബന്ധപ്പെട്ട ഫ്രോണ്ടിയര്‍ ജേര്‍ണലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ല്‍ ഓരോ ദിവസവും 9 കോടി സെല്‍ഫികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്ലിക്ക് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും മാത്രമെടുത്ത സെല്‍ഫികളുടെ കണക്കാണിത്. 

സെല്‍ഫ് പ്രസന്റേഷനുവേണ്ടിയാണ് മറ്റുള്ളവര്‍ സെല്‍ഫിയെടുക്കുന്നതെന്ന വിലയിരുത്തലാണ് ഭൂരിഭാഗം പേരിലുമുണ്ടാകുന്നതെന്ന് ഫ്രോണ്ടിയര്‍ ജേര്‍ണലില്‍ പറയുന്നു. സെല്‍ഫിയിലൂടെയുള്ള മറ്റുള്ളവരുടെ സെല്‍ഫ് പ്രെമോഷനുകള്‍ കണാനുള്ള താത്പര്യമില്ലായ്മയും ഇതിന് പിന്നിലുണ്ട്. 

ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലായി 238 പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ നിന്നുമാണ് സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ സെല്‍ഫികള്‍ കാണാന്‍ ഭൂരിഭാഗം പേര്‍ക്കും താത്പര്യമില്ലെന്ന നിഗമനത്തിലേക്കെത്തിയത്. സര്‍വ്വെയുടെ ഭാഗമായ 77 ശതമാനം വ്യക്തികളും സെല്‍ഫി പ്രേമികളായിരുന്നു. അതില്‍ 67-68 ശതമാനവും സെല്‍ഫികളുടെ നെഗറ്റീവ് സൈഡിനെ കുറിച്ച് അറിവുള്ളവരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com