മുതലയെ വിവാഹം കഴിച്ച് മേയര്‍; വിവാഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഭാഗ്യം വരുന്നതിനായി

പെണ്‍ മുതലയെ മാമോതിസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം
മുതലയെ വിവാഹം കഴിച്ച് മേയര്‍; വിവാഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഭാഗ്യം വരുന്നതിനായി

സ്ഥലത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭാഗ്യം ലഭിക്കുന്നതിനായി മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കോയിലെ ഒരു മേയര്‍. മത്സ്യബന്ധം പ്രധാന തൊഴിലായ ദക്ഷിണ മെക്‌സിക്കോയിലെ സാന്‍ പെട്രോയിലെ മേയറാണ് ഇവിടുത്തെ ആചാരത്തിന്റെ ഭാഗമായി മുതലയെ വിവാഹം കഴിച്ചത്. 

പെണ്‍ മുതലയെ മാമോതിസമുക്കിയതിന് ശേഷമായിരുന്നു വിവാഹം. വെള്ള വിവാഹ വസ്ത്രം ധരിപ്പിച്ച് ആഘോഷമായിട്ടായിരുന്നു വിവാഹത്തിന് എത്തിച്ചത്. എല്ലാ വര്‍ഷവും സാന്‍ പെട്രോ ഹുവാസെലുലിലെ മേയര്‍ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണം എന്നതാണ് ഇവിടുത്തെ രീതി. 

വെള്ള റിബണ്‍ കൊണ്ട് വായും, കൈയും കെട്ടിയായിരുന്നു വധുവായ മുതലയെ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com