ചില അപൂര്‍വ സൗഹൃദങ്ങളുണ്ട്; തിരഞ്ഞാല്‍ അത്ര പെട്ടെന്ന് കാണാത്ത ചിലത്‌

ചില സൗഹൃദങ്ങളുണ്ട്, നമ്മെ അതിശയിപ്പിക്കുന്ന ചിലത്‌
ചില അപൂര്‍വ സൗഹൃദങ്ങളുണ്ട്; തിരഞ്ഞാല്‍ അത്ര പെട്ടെന്ന് കാണാത്ത ചിലത്‌

ചില സൗഹൃദങ്ങളുണ്ട്, നമ്മെ അതിശയിപ്പിക്കുന്നത്. ഇവര്‍ എങ്ങിനെ സുഹൃത്തുക്കളായി എന്ന് നമ്മള്‍ ചിന്തിച്ചു പോകും. രക്ത ബന്ധത്തേക്കാള്‍ കൂടുതല്‍ സ്‌നേഹവും പരിചരണവും സുരക്ഷിതത്വവും ലഭിക്കുന്നത് ഇവരില്‍ നിന്നാകും. 

പറഞ്ഞുവരുന്നത് മൃഗങ്ങളുടെ ലോകത്തിലെ കാര്യമാണ്. സൗഹൃദങ്ങള്‍ പുലര്‍ത്തുന്നതില്‍ മനുഷ്യര്‍ സ്വീകരിക്കുന്ന വലിപ്പച്ചെറുപ്പങ്ങളും അളവുകോലുകളുമൊന്നും ഇവരോട് പറയേണ്ട. മനുഷ്യരുടെ ബുദ്ധിയിലുതിക്കുന്ന വേര്‍തിരിവുകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങള്‍. വേട്ടമൃഗവും ഇരയുമാണെങ്കിലും ഇവര്‍ തമ്മിലുള്ള അടുപ്പും മനുഷ്യര്‍ക്ക് പാഠമാണ്.  

ഈ പട്ടിക്കുഞ്ഞിനെ പരിപാലിച്ച് വളര്‍ത്തുന്നത് ഈ പൂച്ചയാണ്. കാര്‍ അപകടത്തില്‍ ഇവന്റെ അമ്മ മരിച്ചു. മൊഹമ്മദ് അല്‍ ഹമോറി എന്ന വ്യക്തിയുടേതാണ് ഈ രണ്ടുപേരും.
ഈ പട്ടിക്കുഞ്ഞിനെ പരിപാലിച്ച് വളര്‍ത്തുന്നത് ഈ പൂച്ചയാണ്. കാര്‍ അപകടത്തില്‍ ഇവന്റെ അമ്മ മരിച്ചു. മൊഹമ്മദ് അല്‍ ഹമോറി എന്ന വ്യക്തിയുടേതാണ് ഈ രണ്ടുപേരും.
എലിയും പൂച്ചയും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്നാല്‍ ചില സമയങ്ങളില്‍ ഈ എലികള്‍ പൂച്ചയ്ക്ക് ഇരയല്ല, കളിക്കുന്നതിനുള്ള കൂട്ടുകാരനാണ്.
എലിയും പൂച്ചയും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്നാല്‍ ചില സമയങ്ങളില്‍ ഈ എലികള്‍ പൂച്ചയ്ക്ക് ഇരയല്ല, കളിക്കുന്നതിനുള്ള കൂട്ടുകാരനാണ്.
തന്റെ കുഞ്ഞിനൊപ്പം പത്ത് ദിവസം മാത്രം പ്രായമുള്ള കടുവക്കുട്ടത് പാല്‍ കൊടുക്കുന്ന നായ
തന്റെ കുഞ്ഞിനൊപ്പം പത്ത് ദിവസം മാത്രം പ്രായമുള്ള കടുവക്കുട്ടത് പാല്‍ കൊടുക്കുന്ന നായ
ഇതൊരു അപൂര്‍വ കളിസ്ഥലമാണ്. ഒരു പെണ്‍സിംഹത്തിന് മുകളില്‍ പേടിയൊന്നുമില്ലാതെ ഇരിക്കുന്ന കുരങ്ങിന്‍കുഞ്ഞ്. തൊട്ടടുത്ത് രണ്ട് കടുവകളും. മഞ്ചൂരിയന്‍ ടൈഗര്‍ പാര്‍ക്കില്‍ നിന്നുമുള്ള കാഴ്ച
 
വിശ്രമിക്കാന്‍ ഇതിലും നല്ലയിടം മറ്റെവിടെ
വിശ്രമിക്കാന്‍ ഇതിലും നല്ലയിടം മറ്റെവിടെ
മറ്റാര്‍ക്ക് കിട്ടും ഇങ്ങനെയൊരു യാത്ര. പനാമ സിറ്റിയിലെ സമ്മിറ്റ് മൃഗശാലയില്‍ നിന്നുള്ള കാഴ്ച
മറ്റാര്‍ക്ക് കിട്ടും ഇങ്ങനെയൊരു യാത്ര. പനാമ സിറ്റിയിലെ സമ്മിറ്റ് മൃഗശാലയില്‍ നിന്നുള്ള കാഴ്ച
ഇവിടെ ഈ കഴുതയും കുറുക്കനും ഒരുമിച്ചാണ് താമസം
ഇവിടെ ഈ കഴുതയും കുറുക്കനും ഒരുമിച്ചാണ് താമസം
ഇവന്റെ ദേഹത്തെ ചെള്ളുകളെല്ലാം കളയുന്ന തിരക്കിലായിരുന്നു ഷെന്‍സെന്‍ ആനിമല്‍ പാര്‍ക്കിലെ ഈ കുരങ്ങച്ചന്‍
ഇവന്റെ ദേഹത്തെ ചെള്ളുകളെല്ലാം കളയുന്ന തിരക്കിലായിരുന്നു ഷെന്‍സെന്‍ ആനിമല്‍ പാര്‍ക്കിലെ ഈ കുരങ്ങച്ചന്‍
വീട്ടില്‍ ഇവര്‍ ഒരുമിച്ചാണ് കളി
വീട്ടില്‍ ഇവര്‍ ഒരുമിച്ചാണ് കളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com