ആറ് വര്‍ഷം, എടുത്തത് 720,000 ഫോട്ടോകള്‍: കിട്ടിയത് ഒരു 'നല്ല' ഫോട്ടോ

ആറ് വര്‍ഷം, എടുത്തത് 720,000 ഫോട്ടോകള്‍: കിട്ടിയത് ഒരു 'നല്ല' ഫോട്ടോ

പല ഫോട്ടോഗ്രാഫര്‍മാരെയും നമുക്ക് പരിചയമുണ്ടാകും. ഒരു പൊസിഷനില്‍ നിന്നു തന്നെ ഒരേ ചിത്രം നിരവധി തവണ ഫോട്ടോഗ്രാഫര്‍മാര്‍ ക്ലിക്ക് ചെയ്യുന്നതു കാണുമ്പോള്‍ ഇതിനെ കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ക്കു തോന്നും എന്തിനാ ഇത്രയും ഫോട്ടോസ് ഒരേ പൊസിഷനില്‍ തന്നെ എടുക്കുന്നേ എന്ന്. അത് ഫോട്ടോഗ്രാഫര്‍മാരുടെ കാര്യമാണ്. അതായത് നിരവധി ഫോട്ടോയില്‍ നിന്നാണ് ഏറ്റവും സംതൃപ്തമായ ഒരു ഫോട്ടോ കിട്ടുക എന്നത്. ഇതാണ് കാര്യം.

സ്‌കോട്ടിഷ് ഫോട്ടോഗ്രാഫറായ അലന്‍ മക്ഫാഡ്യനു (Alan Mcfadyen) സംതൃപ്തിയുള്ള ഒരു ഫോട്ടോ ലഭിക്കാന്‍ എടുത്തത് ആറ് വര്‍ഷമാണ്. അതായത് 4,200 മണിക്കൂര്‍. ഒരു പൊന്മാനിന്റെ പടം പിടിക്കാനാണ് ഇത്രയും സമയം അലന്‍ എടുത്തത്. ഈ സമയത്തിനുള്ളില്‍ അലന്‍ എടുത്ത ഫോട്ടോകള്‍ ഏഴര ലക്ഷത്തോളമാണ്. 

അലന്‍ മക്ഫാഡ്യന്‍
അലന്‍ മക്ഫാഡ്യന്‍

2009ലാണ് അലന്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. അതിനുമുമ്പ് ഫിഷര്‍മാനായി ജോലി നോക്കിയിരുന്ന അലന്‍ ഒരു അപകടത്തില്‍ പെടുകയും നടുവിനു പരിക്കേല്‍ക്കുകയും ചെയ്തതാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയാന്‍ കാരണമായത്.

ആറ് വര്‍ഷമെടുത്ത് എടുത്ത 720,000 ഫോട്ടോകളില്‍ നിന്നും അലന്‍ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രം.
ആറ് വര്‍ഷമെടുത്ത് എടുത്ത 720,000 ഫോട്ടോകളില്‍ നിന്നും അലന്‍ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രം.

വെള്ളത്തിലേക്ക് ഊളിയിടുന്ന പൊന്മാനിനെയും അതിന്റെ വെള്ളത്തിലുള്ള റിഫഌക്ഷനും ഉള്‍പ്പെട്ട പെര്‍ഫെക്ട് ഫോട്ടോ ലഭിക്കാനാണ് ഇത്രയും അലന്‍ അലഞ്ഞത്. മിക്കവാറും പക്ഷികളുടെ ഫോട്ടോസ് എടുക്കുന്നതിലാണ് അലനു താല്‍പ്പര്യം. 

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com