നഗ്നനായെത്തി വീടിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്ന യുവാവ്(വീഡിയോ)

വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്നും മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോഴാണ് വീട്ടുടമസ്ഥന്‍ സര്‍വേലന്‍സ് ക്യാമറയിലേക്ക് നോക്കിയത്
നഗ്നനായെത്തി വീടിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്ന യുവാവ്(വീഡിയോ)

വീട്ടിലെ സര്‍വേലന്‍സ് വീഡിയോയില്‍ നോക്കിയ വാഷിങ്ടണ്‍  സ്വദേശി ഒന്ന് ഞെട്ടി. നഗ്നനായ വന്ന ഒരു യുവാവ് തന്റെ വീടിനുള്ളല്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാനായത്. 

മെയ് 17ന് രാത്രിയായിരുന്നു സംഭവം. വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി സിസ്റ്റത്തില്‍ നിന്നും മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോഴാണ് വീട്ടുടമസ്ഥന്‍ സര്‍വേലന്‍സ് ക്യാമറയിലേക്ക് നോക്കിയത്. അപ്പോഴാണ് വസ്ത്രം ധരിക്കാതെ ഒരാള്‍ തന്റെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി കണ്ടത്. 

നഗ്നനായി വീടിനുള്ളില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിയാന്‍ വേണ്ടിയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മക്കള്‍ ഭയപ്പെടാതിരിക്കാനായി ഏത് വീട്ടിലാണ് സംഭവം നടന്നതെന്ന് പരസ്യപ്പെടുത്തരുതെന്നാണ്‌ വീട്ടുടമസ്ഥന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com