ഏത് മതസ്ഥര്‍ക്കും ഈ ഫെമിനിസ്റ്റ് പള്ളിയിലേക്ക് സ്വാഗതം; ബുര്‍ഖ നിരോധിച്ച പള്ളിയില്‍ നമസ്‌ക്കാരം സ്ത്രീയും പുരുഷനും ഒരുമിച്ച്

ഏത് മതസ്ഥര്‍ക്കും ഈ ഫെമിനിസ്റ്റ് പള്ളിയിലേക്ക് സ്വാഗതം; ബുര്‍ഖ നിരോധിച്ച പള്ളിയില്‍ നമസ്‌ക്കാരം സ്ത്രീയും പുരുഷനും ഒരുമിച്ച്

ബെര്‍ലിന്‍: ലോകത്തെ ആദ്യ ലിബറല്‍ മുസ്ലിംപള്ളി ജര്‍മനിയില്‍ തുറന്നു. യാഥാസ്ഥിതിക മുസ്ലിം മൂല്യങ്ങള്‍ക്കെതിരേയുള്ള മുന്നേറ്റം എന്നയടിസ്ഥാനത്തില്‍ വനിതാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ  സെയ്‌റന്‍ ഏറ്റ്‌സ് ആണ് പള്ളിയൊരുക്കിയിരിക്കുന്നത്.

ബെര്‍ളിനിലെ പ്രശസ്തമായ സെന്റ് ജോണ്‍സ് പള്ളിക്കു സമീപമാണ് മുസ്ലീം പള്ളി ഒരുക്കിയിരിക്കുന്നത്. സാധാരണ പള്ളികളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കം നമസ്‌ക്കരിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളാണെങ്കില്‍ ഈ പള്ളിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് നമസ്‌ക്കാരവും പ്രാര്‍ത്ഥനയും. ബുര്‍ഖയ്ക്ക് നിരോധനമുള്ള പള്ളിയില്‍ ഇതര മതസ്ഥര്‍ക്കും പ്രവേശിക്കാം.

ഒരു സ്ത്രീയും ഒരു പുരുഷനുമടക്കം നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ പള്ളിയില്‍ രണ്ട് ഇമാമുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്‍ജിബിടി കമ്മ്യൂണിറ്റിക്കും പള്ളിയില്‍ പ്രവേശനമൊരുക്കിയിട്ടുണ്ട്. നമസ്‌ക്കാരത്തിനെത്തുന്നവര്‍ സുന്നിയാണോ ശിയയാണോ എന്ന വേര്‍തിരിവൊന്നും ഈ പള്ളിയിലില്ല എന്നാണ് സെയ്‌റന്‍ വ്യക്തമാക്കുന്നത്.

സെയ്‌റന്‍ ഏറ്റ്‌സ്
സെയ്‌റന്‍ ഏറ്റ്‌സ്

പുതിയ മതം രൂപീകരിക്കുകയല്ല ഈ പള്ളിയിലൂടെ അര്‍ത്ഥമെന്ന് വ്യക്തമാക്കിയ ഇവര്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദത്തിനെതിരേയുള്ള നിലപാടാണിതെന്നും ചൂണ്ടിക്കാട്ടി. കുട്ടിക്കാലത്ത് തുര്‍ക്കിയില്‍ നിന്നും ജര്‍മനിയിലെത്തിയതാണ് 54കാരിയായ സെയ്‌റണ്‍. 

അറബിക്ക് തത്വ ചിന്തകനും എഴുത്തുകാരനുമായ ഇബ്‌നു റുഷ്ദ് ഗോയിതെയുടെ പേരിലാണ് പള്ളി ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com