ഇരട്ടിവലിപ്പമുള്ള തലയുടെ ഭാരവുമായി ജീവിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങി

അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാമായിരുന്നു ശസ്ത്രക്രീയ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരണത്തിന് കീഴടങ്ങിയത്
ഇരട്ടിവലിപ്പമുള്ള തലയുടെ ഭാരവുമായി ജീവിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങി

സാധാരണയേക്കാള്‍ ഇരട്ടി വലിപ്പമുള്ള തലയുടെ ഭാരവുമായി ജീവിച്ച അഞ്ചു വയസുകാരി മരിച്ചു. റൂണാ ബീഗമെന്ന പെണ്‍കുട്ടിയാണ് അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാമായിരുന്നു ശസ്ത്രക്രീയ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരണത്തിന് കീഴടങ്ങിയത്. 

2013ലായിരുന്നു റൂണയുടെ ചിത്രം ആദ്യം ലോക മാധ്യമങ്ങളില്‍ നിറയുന്നത്. തലയുടെ വലിപ്പം ഇരട്ടിയായി വര്‍ധിക്കുന്ന രോഗവുമായി അന്തര്‍ദേശീയ മാധ്യമങ്ങളിലും റൂണയുടെ ചിത്രം നിറഞ്ഞതോടെ സഹായവുമായി നിരവധി പേര്‍ രംഗത്തെത്തി. 

ഹൈഡ്രോസെഫലസ് എന്ന രോഗമാണ് റൂണയുടെ തലയുടെ വലിപ്പം കൂടാന്‍ കാരണം. 2013ന് ശേഷം 13 തവണയാണ് റൂണയുടെ തല ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയത്. ഇതിലൂടെ 97 സെന്റീമീറ്ററില്‍ നിന്നും വലിപ്പം 58 സെന്റീമീറ്ററായി കുറയ്ക്കാന്‍ സാധിച്ചിരുന്നു. 

തലച്ചോറില്‍ ദ്രാവകം നിറയുന്നതിന്റെ ഭാരത്താല്‍ റൂണയ്ക്ക് എഴുന്നേറ്റ് ഇരിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ല. ശസ്ത്രക്രീയകള്‍ക്കും റൂണയെ സംസാരിപ്പിക്കാനോ, എഴുന്നേല്‍പ്പിച്ച് നിര്‍ത്തുവാനോ കഴിഞ്ഞില്ല. എങ്കിലും റൂണയുടെ മാതാപിതാക്കള്‍ അവള്‍ക്കായുള്ള ചികിത്സ തുടര്‍ന്നു. എന്നാല്‍ ഈ ഞായറാഴ്ച പെട്ടെന്ന് റൂണയുടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. 

ആദ്യ ഘട്ട ശസ്ത്രക്രീയകള്‍ക്ക് ശേഷമായിരുന്നു റൂണ ചിരിക്കാനും, പേര് വിളിക്കുമ്പോള്‍ പ്രതികരിക്കാനുമൊക്കെ തുടങ്ങിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com