ലോകത്തിലെ ആദ്യ ഫോറസ്റ്റ് സിറ്റിയുമായി ചൈന; ആഗോളതാപനം കുറയ്ക്കാന്‍ മരങ്ങള്‍ നിറഞ്ഞ് കെട്ടിടങ്ങള്‍

30000 പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫോറസ്റ്റ് സിറ്റിയുടെ നിര്‍മാണം
ലോകത്തിലെ ആദ്യ ഫോറസ്റ്റ് സിറ്റിയുമായി ചൈന; ആഗോളതാപനം കുറയ്ക്കാന്‍ മരങ്ങള്‍ നിറഞ്ഞ് കെട്ടിടങ്ങള്‍

ആഗോള താപനവും, ചൈനയെ അലട്ടുന്ന മലിനീകരണ പ്രശ്‌നവും നിയന്ത്രിക്കുന്നതിനായി ലോകത്തിലെ ആദ്യ വെര്‍ട്ടിക്കിള്‍ ഫോറസ്റ്റ് സിറ്റി നിര്‍മിക്കുകയാണ് ചൈന. ലിയുജിയാങ് നദിക്കരയിലാണ് അപ്പാര്‍ട്ട്‌മെന്റുകളും, സ്‌കൂള്‍, ഹോട്ടല്‍, ഓഫീസ് എന്നിവ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ ചൈന നിര്‍മിക്കുന്നത്. 

40000 മരങ്ങളാണ് ഈ കെട്ടിടങ്ങളിലായി നിറയുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ചൈന ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 30000 പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫോറസ്റ്റ് സിറ്റിയുടെ നിര്‍മാണം.

2020ടെ നഗരത്തിന്റെ നിര്‍മാണം പൂര്‍ണമായും കഴിയുമെന്നാണ് വിലയിരുത്തല്‍. 10000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ ഇവിടെ നിറയുന്ന മരങ്ങള്‍ പൊതിഞ്ഞെടുക്കും. ഇതിനൊപ്പം 900 ടണ്‍ ഓക്‌സിജനും അന്തരീക്ഷത്തില്‍ നിറയും. 

സ്റ്റെഫാനോ ബൊയേറിയാണ് ചൈനയിലെ വെര്‍ട്ടിക്കിള്‍ ഫോറസ്റ്റ് നഗരം നിര്‍മിക്കുന്നത്. രണ്ട് കിലോമീറ്റര്‍ നീളത്തിലായരിക്കും നഗരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com