പുകവലിക്കുന്നെങ്കില്‍ ഒരു കാപ്പിയും 

പുകവലിക്കുന്നവരില്‍ ഒരു പക്ഷമെങ്കിലും ഒരു സിപ്പ് കാപ്പിക്കായി ആഗ്രഹിക്കുന്നു. 
പുകവലിക്കുന്നെങ്കില്‍ ഒരു കാപ്പിയും 

പുകവലിച്ചതിനു ശേഷം ഒരു കാപ്പി അല്ലെങ്കില്‍ ചായ വേണമെന്ന് തോന്നിയിട്ടുണ്ടോ...? ജീനുകളാണേ്രത അങ്ങനെ തോന്നിപ്പിക്കുന്നത്, ഗവേഷകര്‍ കണ്ടെത്തിയ ഉത്തരമാണിത്. പുകവലിക്കുന്നവരില്‍ ഒരു പക്ഷമെങ്കിലും ഒരു സിപ്പ് കാപ്പിക്കായി ആഗ്രഹിക്കുന്നു. 
ഈ കാപ്പികുടിയുടെ കാരണം വളരെ നിസാരമാണ്.., നിക്കോട്ടിന്‍ നിങ്ങളുടെ ശരീരം കഫീന്‍ പ്രക്രിയകള്‍ വഴി മാറ്റി മറയ്ക്കുന്നു. ഒരു നവോന്മേഷം ഉടലെടുക്കുകയും കൂടുതല്‍ കുടിക്കാന്‍ തോന്നുകയും ചെയ്യുന്നു ഇതുവഴി.. എന്നാല്‍ ചിലരില്‍ മാത്രമേ ഇത് കണ്ടുവരുന്നുള്ളു.
ബ്രിസ്ടാല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നോര്‍വെ, ഡെന്‍മാര്‍ക്ക്, യുകെ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് 2,50,000 ആളുകളുടെ ജീനുകള്‍ വിലയിരുത്തിയാണ് ഈ കണ്ടുപിടുത്തത്തിലെത്തിയത്. 
ഗവേഷകര്‍ പുകയിലയും കോഫിയും തമ്മിലുള്ള ബന്ധം കണ്ടെത്താനാണ് ശ്രമിച്ചത്. അതില്‍ പുകയില ജീന്‍ കൂടുതലുള്ളവര്‍ സിഗരറ്റിനു ശേഷം കൂടുതല്‍ കാപ്പി ആവശ്യപ്പെടുന്നതായി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com