198 രാജ്യങ്ങളിലെത്താന്‍ ഇവള്‍ക്ക് 18 മാസം ധാരാളം 

കാസി ഡി പെക്കോള്‍, ഈ ഇരുപത്തിയേഴുകാരി ചുരുങ്ങിയ കാലയളവ് കൊണ്ടു സന്ദര്‍ശിച്ചത് 196 രാജ്യങ്ങള്‍.
ടുണീഷ്യ
ടുണീഷ്യ

കാസി ഡി പെക്കോള്‍, ഈ ഇരുപത്തിയേഴുകാരി ചുരുങ്ങിയ കാലയളവ് കൊണ്ടു സന്ദര്‍ശിച്ചത് 196 രാജ്യങ്ങള്‍. അതും ഒറ്റയ്ക്ക്. ഇത്രയും രാജ്യങ്ങള്‍ കണ്ടു തീര്‍ത്ത ആദ്യത്തെ വനിത എന്ന റക്കോര്‍ഡിനും കാസി അര്‍ഹയായിരിക്കുകയാണ്. 18 മാസവും 26 ദിവസവും കൊണ്ട് പൂര്‍ത്തിയാക്കിയ ഈ യാത്രയെ അവര്‍ എക്‌സ്‌പെഡിഷന്‍ 196 എന്നാണ് വിളിക്കുന്നത്. സുസ്ഥിര ടൂറിസം വഴി സമാധാനം തേടുക എന്നതായിരുന്നു ഡി പെക്കോള്‍ യാത്രയിലൂടെ നേടാനാഗ്രഹിച്ചത്.

ലോകത്തിലുള്ള ജനങ്ങളെത്ര നല്ലവരും ആദിധേയരുംമാണെന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ തെളിയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഭീകരരാണെന്ന് ലോകം മുദ്രകുത്തിയിട്ടുള്ള ചിലയാളുകള്‍. സുന്ദരിയായ അമേരിക്കന്‍ യുവതിയായ എനിക്ക് നിങ്ങളോട് ലോകത്തിലെ തികച്ചും വ്യത്യസ്തമായ ആളുകളുടെ കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തേണ്ടതുണ്ട്. ലോകത്തിലെ 99 ശതമാനം ആളുകളും സുരക്ഷിതരും നന്‍മയുള്ളവരും സമാനരുമാണ്. ആളുകളോടുള്ള എന്റെ ഭയം മാറി, പകരം വിശ്വാസം വന്നു. അപരിചിതരേയും അറിയാത്തവരെയും വിശ്വസിക്കാമെന്നുള്ള ശക്തമായ അനുഭവ പരിചയത്തിലേക്കാന്‍ എനിക്ക് കഴിഞ്ഞു.... ഇങ്ങനെ കാസി ഡി പെക്കോള്‍ അവരുടെ വെബ്‌സൈറ്റില്‍ എഴുതി. 

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവരും സന്ദര്‍ശിച്ചിരിക്കേണ്ടതുമായ ഏഴു രാജ്യങ്ങളെപ്പറ്റി ഡി പെക്കോള്‍ കാര്യകാരണ സഹിതം വിവരിക്കുന്നുണ്ട്. ആഫ്രിക്കന്‍ സംസ്‌കാരം പിന്തുടരുന്ന ടുണീഷ്യയാണ് ആദ്യ രാജ്യം. മാലി, പെറു, പാകിസ്ഥാന്‍, മംഗോളിയ, കോസ്റ്റ റിക്ക, ഭൂട്ടാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com