കലാനിധി... കണ്ണുനീര്‍ പൊഴിക്കാത നിങ്ങളെ വായിച്ചു തീര്‍ക്കാനാകില്ല: ബില്‍ഗേറ്റ്‌സ്

മരണത്തിനു ശേഷവും ഡോക്ടര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ജീവിക്കുകയാണ്.
പോള്‍ കലാനിധി
പോള്‍ കലാനിധി

മരണത്തിനു ശേഷവും ഡോക്ടര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ജീവിക്കുകയാണ്. 2015ല്‍ ശ്വാസകോശാര്‍ബുദം ബാധിച്ച് മരിച്ചു പോയ  പോള്‍ കലാനിധിയുടെ കഥയോളം തന്നെ കരയിപ്പിച്ച മറ്റൊന്നും ലോകത്തില്ലെന്ന് പറഞ്ഞുപോവുകയാണ് ഗേറ്റ്‌സ്.. ശ്വാസകോശാര്‍ബുദം ബാധിച്ച് ജീവിതത്തോട് വിട പറഞ്ഞ പോള്‍ കലാനിധിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ലോകത്തിലെ വന്‍കിട ബിസിനസുകാരന്‍ ബില്‍ഗേറ്റ്‌സിന്റെ കണ്ണു നിറയിപ്പിച്ചിരിക്കുന്നത്. ഇത്രയും തന്നെ വേദനിപ്പിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഗേറ്റ്‌സ് പറയുന്നു.. 

കാന്‍സറിന്റെ നാലാമത്തെ സ്‌റ്റേജില്‍ രോഗം കണ്ടുപിടിച്ചതിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് ഡോക്ടര്‍ പോള്‍ കലാനിധിക്ക് ജീവന്‍ നഷ്ടമായത്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു നോണ്‍ഫിക്ഷന്‍ താനിതുവരെ വായിച്ചട്ടില്ല എന്നാണ് ബില്‍ഗേറ്റ്‌സ് ഈ പുസ്തകത്തിനെഴുതിയ ആസ്വാദനക്കുറിപ്പില്‍ വിവരിക്കുന്നത്. 

ബില്‍ ഗേറ്റ്‌സ്
ബില്‍ ഗേറ്റ്‌സ്

'സാധാരണ മറ്റുള്ളവരുടെ മരണത്തിലോ വേര്‍പാടിലോ കരയാത്ത എന്നെ ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍ വല്ലാതെ വേദനിപ്പിച്ചു'... ബില്‍ ഗേറ്റ്‌സ് അദ്ദേഹത്തിന്റെ ആസ്വാദനക്കുറിപ്പില്‍ എഴുതി. ഈ പുസ്തകം എഴുതി തീരുന്നതിനു മുന്‍പേ മാര്‍ച്ച് 2015ല്‍ കലാനിധി മരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പത്തുമാസം കഴിഞ്ഞാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റില്‍ ഇടം നേടാന്‍ ഈ പുസ്തകത്തിന് സാധിച്ചു. ഇത്തരത്തില്‍ ആളുകള്‍ തന്നെക്കുറിച്ചോ തന്റെ എഴുത്തിനെക്കുറിച്ചോ ചര്‍ച്ച ചെയ്യുമെന്ന് ഒരുപക്ഷേ കലാനിധി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. 

ജീവിതവും മരണവും തമ്മിലുള്ള അതിശയിപ്പിക്കുന്ന ബന്ധം കലാനിധിയുടെ പുസ്തകത്തില്‍ വരയ്ക്കപ്പെട്ടിരുന്നു. രോഗിയും ഡോക്ടും, മകനും അച്ചനും, ജോലിയും കുടുംബവും, വിധിയും അതിന്റെ കാരണം എല്ലാം ഈ കുഞ്ഞു പുസതകത്തില്‍ വൃത്തിയായി അടുക്കിയിട്ടുണ്ട്. ഈ പുസ്തകം എഴുതുന്ന സമയത്ത് അദ്ദേഹത്തിന് അതിനുള്ള ശാരികാരോഗ്യം ഉണ്ടായിരുന്നോ എന്നുള്ള കാര്യം സംശയിക്കേണ്ടതാണ്. കീമോപ്പതി ചികിത്സയ്ക്കിടയിലും അദ്ദേഹം ഈ പുസ്തകമെഴുതിയത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ഗേറ്റ്‌സ് വികാര നിര്‍ഭരനായി...

ഹ്യൂമന്‍ ബയോളജി, ഇംഗ്ലീഷ് സാഹിത്യം, ഹിസ്റ്ററി, ശാസ്ത്രത്തിന്റെ ഹിസ്റ്ററിയും ഫിലോസഫിയും എന്നീ വിഷയങ്ങളിലെല്ലാം പോള്‍ കലാനിധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുമായി ബിരുദം നേടിയിട്ടുണ്ട്. അതിനു ശേഷമാണ് യെല്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ബിരുദത്തിനര്‍ഹനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com