ചൈനക്കാരന്‍ തന്റെ നായയെ സുരക്ഷിതനാക്കാന്‍ ചെയ്തത്...

നീണ്ടനാളത്തെ പരിശ്രമിത്തിനൊടുവിലും തന്റെ വളര്‍ത്തു മൃഗത്തിന്റെ അസാധാരണ പെരുമാറ്റത്തിനു പിന്നിലെന്താണെന്ന് അയാള്‍ക്ക് കണ്ടുപിടിക്കാനായില്ല. 
ചൈനക്കാരന്‍ തന്റെ നായയെ സുരക്ഷിതനാക്കാന്‍ ചെയ്തത്...

എത്ര വൈകിയാലും ആ നായ ഉറങ്ങാറില്ല. ഇടയ്ക്കിടെ യജമാനന്‍ ഉറങ്ങിയോ എന്ന് വന്ന് നോക്കിക്കൊണ്ടിരിക്കും. കിടപ്പുമുറിയുടെ വാതില്‍ക്കല്‍ വന്നുകൊണ്ടുള്ള ഈ എത്തിനോട്ടം അയാളെ ഉറക്കത്തിലും അസ്വസ്ഥനാക്കാന്‍ തുടങ്ങി. എത്ര ആലോചിച്ചിട്ടും തന്റെ വളര്‍ത്തു മൃഗം എന്തുകൊണ്ടിങ്ങനെ പെരുമാറുന്നെന്ന് അയാള്‍ക്ക് മനസിലായേ ഇല്ല. 
ഒരു ദിവസം രണ്ടും കല്‍പ്പിച്ച് അയാള്‍ നായയെ ഉറക്കാന്‍ തന്നെ തീരുമാനിച്ചു. അതിനു വേണ്ടി അയാള്‍ ചെയ്തത് നായ തീരെ ക്ഷീണിക്കും വരെ അതിനോടൊപ്പം കളിക്കുകയായിരുന്നു. ഇരുവരും ശേഷം കടുത്ത ക്ഷീണത്തോടെ ഉറങ്ങാന്‍ പോയി. പക്ഷേ അയാളെ ഞെട്ടിപ്പിച്ചു കൊണ്ട് ആ രാത്രിയിലും അവന്‍ വാതിലില്‍ വന്ന് നോക്കുന്നു. 

അങ്ങനെ നീണ്ടനാളത്തെ പരിശ്രമിത്തിനൊടുവിലും തന്റെ വളര്‍ത്തു മൃഗത്തിന്റെ അസാധാരണ പെരുമാറ്റത്തിനു പിന്നിലെന്താണെന്ന് അയാള്‍ക്ക് കണ്ടുപിടിക്കാനായില്ല. അവസാനം നായയെ ദത്തെടുത്ത ഡോഗ് ഷെല്‍ട്ടറില്‍ തന്നെയെത്തി. ഷെല്‍ട്ടര്‍ ജോലിക്കാരന്‍ നല്‍കിയ വിശദീകരണം ഇദ്ദേഹത്തിന്റെ കണ്ണു നിറയിപ്പിച്ചു... ഇതിന്റെ പഴയ ഉടമകള്‍ ഇവനെ ഇവിടെ കൊണ്ടുവിട്ടത് രാത്രി ഉറങ്ങുമ്പോഴായിരുന്നുവത്രേ.. അവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നായയ്ക്ക് വേണ്ടത്ര പരിചരണം കിട്ടാതെ പോകുമോ എന്ന് ഭയന്നാണ് നായയെ ഡോഗ് ഷെല്‍ട്ടറില്‍ ഉപേക്ഷിക്കാനിടയായത്.

എന്നാല്‍ ഇതിന്റെ കാര്യകാരണങ്ങളൊന്നും മനസിലാക്കാന്‍ കഴിവില്ലാത്ത മിണ്ടാപ്രാണിക്ക് തന്നെ തന്റെ യജമാനന്‍ ഉറങ്ങുമ്പോള്‍ എവിടെയോ കൊണ്ട് കളഞ്ഞു എന്നു മാത്രമേ മനസിലായിട്ടുള്ളു.. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ തനിക്ക് പരിചയമില്ലാത്തൊരു ലോകവും ആളുകളെയുമാണവന്‍ കാണുന്നത്. ഈയൊരു അരക്ഷിതത്വത്തില്‍ നിന്നാണ് പിന്നീടുള്ള സംഭവങ്ങളെല്ലാമുണ്ടായത്.

പുതിയ യജമാനനെ കിട്ടിയിട്ടും പഴയ സംഭവത്തില്‍ നിന്ന് ഒട്ടും മുക്തി നേടാന്‍ നായയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ വളര്‍ത്തു മൃഗത്തിന്റെ പഴയ കഥ അയാളെ വല്ലാതെ വേദനിപ്പിച്ചു. നായയുടെ അരക്ഷിതത്വം മാറ്റാന്‍ വേണ്ടി കിടപ്പുമുറിയുടെ വാതില്‍ എടുത്തു മാറ്റുകയും തന്റെ കൂടെ ഉറങ്ങാന്‍ സൗകര്യമൊരുക്കുകയുമാണയാള്‍ ചെയ്തത്. പതുക്കെ പതുക്കെ നായയില്‍ സുരക്ഷിതത്വ ബോധമുണ്ടാവുകയും അവന്‍ രാത്രിയുറങ്ങാന്‍ തുടങ്ങുകയും ചെയ്തു തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com