ഇരട്ട സഹോദരിമാരുടെ ഇരട്ടി തലമുടിക്ക് പിറകേ ലോകം

പ്രകൃതിദത്തമായ മുടിയുടെ രാജ്ഞികളെന്നാണ് ലോകമിപ്പോള്‍ ഇവരെ വിളിക്കുന്നത്
ഇരട്ട സഹോദരിമാരുടെ ഇരട്ടി തലമുടിക്ക് പിറകേ ലോകം

കണ്ടാല്‍ വെപ്പുമുടിയാണെന്നായിരിക്കും ആദ്യം തോന്നുക. പക്ഷെ അങ്ങിനെയല്ല. പ്രകൃതിദത്തമായ മുടിയാണെന്നാണ് വളര്‍ന്നു പൊന്തി നില്‍ക്കുന്ന തലമുടി ചൂണ്ടിക്കാട്ടി രണ്ട് ഇരട്ട പെണ്‍കുട്ടികള്‍ പറയുന്നത്. 

സിപ്രിയാനാ, ടി.കെ.വണ്ടര്‍ എന്നീ പെണ്‍കുട്ടികളാണ് തലമുടി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നത്. ആദ്യം ഈ സഹോദരിമാര്‍ക്കു തന്നെ സ്വന്തം തലമുടിയോട് വെറുപ്പായിരുന്നു. എന്നാലിപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ തലമുടിയുടെ ആരാധകരാണ്.

പ്രകൃതിദത്തമായ മുടിയുടെ രാജ്ഞികളെന്നാണ് ലോകമിപ്പോള്‍ ഇവരെ വിളിക്കുന്നത്. ആദ്യം മുടി എല്ലാത്തിനും ഇവര്‍ക്കൊരു തടസമായിരുന്നു. എന്നാല്‍ മുടിയെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെ മോഡലിങ്ങില്‍ താത്പര്യമുണ്ടായിരുന്ന താന്‍ ആ മേഖല ഉപേക്ഷിക്കുകയായിരുന്നെന്നും സഹോദരിമാരില്‍ ഒരാള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com