നിങ്ങള്‍ ഫാഷണബിള്‍ ആണോ?..  എങ്കില്‍ സുകൃതി സന്ദര്‍ശിക്കാതിരിക്കരുത്... 

ഇപ്പോഴും മനസിനിണങ്ങിയ ജിമുക്കിയും മൂക്കുത്തിയുമെല്ലാം കിട്ടാതെ വിഷമിച്ചു നടക്കുന്നവരുണ്ട്.. അവരോട് സുകൃതിയിലേക്ക് വരാന്‍ പറയുകയാണ് ജ്യോതി..
ജ്യോതി തന്റെ ജ്വല്ലറിയില്‍
ജ്യോതി തന്റെ ജ്വല്ലറിയില്‍

അല്‍പ്പം ഫാഷണബിള്‍ ആയവര്‍ സുകൃതിയിലേക്ക് പോകാത്തതും ജ്യോതിയെ പരിജയപ്പെടാത്തതും ഒരു നഷ്ടമായി വേണം കരുതാന്‍.. കാരണം ആളുകള്‍ക്കിണങ്ങുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും എടുപ്പിക്കാനുമുള്ള മിടുക്ക് ഈ കൊച്ചിക്കാരിക്കുണ്ട്. ഇപ്പോഴും മനസിനിണങ്ങിയ ജിമുക്കിയും മൂക്കുത്തിയുമെല്ലാം കിട്ടാതെ വിഷമിച്ചു നടക്കുന്നവരുണ്ട്.. അവരോട് സുകൃതിയിലേക്ക് വരാന്‍ പറയുകയാണ് ജ്യോതി..

പനമ്പിള്ളി നഗറിലുള്ള ഡിസൈനര്‍ ജ്വല്ലറിയാണ് സുകൃതി. ജിമുക്കിയെന്നല്ല എല്ലാ വിധത്തിലുള്ള ആഭരണങ്ങളും ജ്യോതിയുടെ പക്കലുണ്ട്. ചാര്‍ളി മൂക്കുത്തിക്കായിരുന്നു പെണ്‍കുട്ടികള്‍ക്കേറ്റവും പ്രിയമെങ്കിലും ഇപ്പോള്‍ അതില്‍ ചെറിയ മാറ്റമുള്ളതായി ജ്യോതി. സില്‍വര്‍ ജിമുക്കിയാണ് ഇന്ന് ഡിസൈനര്‍ ആഭരണ ലോകത്തെ താരം. ജിമുക്കിയിലൊക്കെ ഇത്രയ്ക്ക് പരീക്ഷണങ്ങള്‍ നടത്താമോയെന്ന് നമ്മള്‍ അതിശയിച്ചു പോകും ഇവിടെ വന്നാല്‍. സ്വര്‍ണ്ണ നിറത്തിനോടും സ്വര്‍ണ്ണത്തിനും സ്ത്രീകള്‍ക്ക് പ്രിയം കുറഞ്ഞെന്നു സാരം. 

2014 ഒക്ടോബറിലാണ് സ്ത്രീകള്‍ക്കു വേണ്ടി ഈ ആഭരണക്കട തുടങ്ങുന്നത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ വീട്ടമ്മയ്ക്ക്. സുകൃതിയുടെ സ്വന്തം ഡിസൈനുകള്‍ക്ക് പുറമെ ആവശ്യക്കാര്‍ പറയുന്നതരത്തില്‍ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നുമുണ്ട് ഇവിടെ. ജിമുക്കി കഴിഞ്ഞാല്‍ പിന്നെ വിറ്റുവരവുള്ള സാധനം ട്രൈബല്‍ ആഭരണങ്ങളാണ്.. ഹെവി ഫാഷനോട് സ്ത്രീകള്‍ക്ക് പ്രിയമേറിയതോടെയാണ് ട്രൈബല്‍ ആഭരണങ്ങളുടെ വിറ്റുവരവ് കൂടിയത്. 
ചലച്ചിത്ര മേഖലയിലുള്ളവരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ തന്റെ ഉപഭോക്താക്കളാണെന്ന് ജ്യോതി സാക്ഷ്യപ്പെടുത്തുന്നു. 

പനമ്പിള്ളി നഗറിലേക്ക് നേരിട്ട് പോകാന്‍ മടിയുള്ളവര്‍ക്ക് ഓണ്‍ലൈനായും ആഭരണങ്ങള്‍ വാങ്ങിക്കാം. സുകൃതി എന്ന പേരില്‍ പേജും തുടങ്ങിയിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. ഓണ്‍ലൈനായി ആംഗലെറ്റ്, സിംഗിള്‍ ആംഗലെറ്റ് എന്നിവയ്‌ക്കൊക്കെ നല്ല ഡിമാന്‍ഡുള്ളതായാണ് ജ്യോതി പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ ലെവന്‍ത്ത് ക്രോസിലാണ് ജ്യോതിയുടെ ഷോപ്പ്.

നിയമ ബിരുദധാരിയായ ജോതി തന്റെ ജ്വല്ലറി തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളമായി.. കേരള ലോ ജേണല്‍ എന്ന മാഗസിനില്‍ സബ് എഡിറ്ററായും ഒരു വര്‍ഷത്തോളം സ്വതന്ത്ര വക്കീലായും ഇവര്‍ ജോലി നോക്കിയിട്ടുണ്ട്. മകള്‍ ജനിക്കുന്നതോടെയാണ് സുകൃതി എന്ന സംരഭം ആരംഭിക്കുന്നതെങ്കിലും ഇത് തന്റെ പാഷന്‍ തന്നെയായിരുന്നെന്ന് ജ്യോതി വ്യക്തമാക്കുന്നു.. ബിസിനസുകാരനായ പ്രവീണിനും മകള്‍ ധ്വനിയ്ക്കുമൊപ്പം കൊച്ചിയില്‍ തന്നെയാണ് ജോതി താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com