ഇല; പക്ഷേ നിറം പച്ച മാത്രമല്ല

കവിതയും കലയും ചേര്‍ത്ത് ഡിസൈനര്‍ സാരികളില്‍ പുത്തനുണര്‍വേകുകയാണ് ഇല എന്ന ബ്രാന്‍ഡില്‍ ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങളൊരുക്കുന്ന വിനിത.
വിനീത മഹേഷ്
വിനീത മഹേഷ്

സാരിയഴകില്‍ വസന്തം തീര്‍ക്കുകയാണ് ഇരുട്ടിനെ കീറിമുറിച്ച ഈ പെണ്‍കുട്ടി.. ഇൗ വിശേഷണം വിനിതയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു തന്നെ കിട്ടിയതാണ്. കവിതയും കലയും ചേര്‍ത്ത് ഡിസൈനര്‍ സാരികളില്‍ പുത്തനുണര്‍വേകുകയാണ് ഇല എന്ന ബ്രാന്‍ഡില്‍ ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങളൊരുക്കുന്ന വിനീത. പതിവ് ഡിസൈനുകളില്‍ നിന്ന് മാറി നിന്ന് എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്യുക എന്നതാണ് വിനിതയെ വ്യത്യസ്തയാക്കുന്നത്. 

ഹാന്‍ഡ് പെയിന്റിങ്ങുകള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. അത് വസ്ത്രങ്ങളിലാണെങ്കില്‍ പകിട്ട് പിന്നെയും കൂടും.  സാരികളിലെ ഇഷ്ടസാന്നിധ്യമായിരുന്ന മ്യൂറല്‍ പെയിന്റിങ്ങുകള്‍ പതുക്കെ ഫാഷന്‍ ലോകത്തു നിന്ന് പിന്‍വലിയുകയാണ്. കഥകളിയും കൃഷ്ണനും മയില്‍പീലിയുമൊക്കെ കണ്ടുപഴകിയപ്പോള്‍ ബുദ്ധനും ശംഖും തെയ്യവും ഈജിപ്ഷ്യന്‍ തീമുമൊക്കെയാണ് പുതുമുഖങ്ങള്‍. സാരിയില്‍ വേറിട്ട ലുക്ക് ആഗ്രഹിക്കുന്നവര്‍ ഇന്നു തേടിപ്പോകുന്നത് ഈ ഡിസൈനുകളാണ്. അക്രിലിക് പെയിന്റിലാണ് വിനിതയുടെ ഡിസൈനുകള്‍ പലതും വരയ്ക്കപ്പെടുന്നത്.

ഇതുകൂടാതെ മധുബനി ആര്‍ട്ട് എന്നൊരു സംഗതിയിലും വിനീത കഴിവ് തെളിയിച്ചിട്ടുണ്ട്. മധുവതി ആര്‍ട്ടിലെ ഒരു പ്രത്യേക ഭാഗം മാത്രം എടുത്ത് ഹൈലൈറ്റ് ചെയ്യുന്നതാണ് രീതി. കോട്ടന്‍ സാരികളിലാണെങ്കില്‍ ഈ ഡിസൈനിന്റെ മികവ് ചെറുതൊന്നുമല്ല. മറ്റൊരു പരീക്ഷണവുമായെത്തുന്നത് കലംകാരിയാണ്. ഡിസൈനുകള്‍ക്കു പുറമെ ബോര്‍ഡറുകളും മാറുകയാണ്. സാരിയുടെ കളറിനു യോജിക്കുന്ന ബോര്‍ഡറുകള്‍ വരച്ചു ചേര്‍ത്ത് അതിനു യോജിക്കുന്ന ഡിസൈന്‍ കൂടി ചേര്‍ക്കുമ്പോള്‍ സാരിയുടെ ലുക്ക് തന്നെ മാറും.  

മധുബനി ആര്‍ട്ട്‌
മധുബനി ആര്‍ട്ട്‌

ഷര്‍ട്ട്, കുര്‍ത്തി, വിശേഷ ദിവസങ്ങളില്‍ കുട്ടികളെ അണിയിക്കുന്ന മുണ്ട്, ദുപ്പട്ട, ബ്ലൗസ്, സ്‌കേര്‍ട്ട് എന്നിവയ്ക്കു പുറമെ, കിടക്ക വിരി, തലയിണ തുടങ്ങിയവയിലും ഡിസൈന്‍ ചെയ്യും. ആളുകളുടെ ഓര്‍ഡര്‍ അനുസരിച്ചാണ് ഇവ ചെയ്തു കൊടുക്കുന്നത്. ഒരു വര്‍ക്ക് ഏറ്റാല്‍ കുറഞ്ഞത് അഞ്ചു ദിവസം കൊണ്ട് ചെയ്തു കൊടുക്കും. ആളുകള്‍ക്ക് ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ഇലയുടെ പേജ് കണ്ട് ഇഷ്ടപ്പെട്ട് മെസേജ് അയച്ച് ഓര്‍ഡര്‍ നല്‍കുന്നവരാണ് തന്റെ കസ്റ്റമേഴ്‌സില്‍ അധികവുമെന്ന് വിനിത പറയുന്നു. 

ടസര്‍ സില്‍ക്. ചന്ദേരി, സെമി ജൂട്ട് തുടങ്ങിയ മെറ്റീരിയലുകളിലാണെങ്കില്‍ ഹാന്‍ഡ് പെയിന്റിങ്ങുകള്‍ക്ക് പ്രത്യേക ഭംഗിയാണ്. ക്രെയ്പ്, ലിനന്‍, കോട്ടണ്‍ സില്‍ക്ക് തുടങ്ങി ഷിഫോണ്‍ മെറ്റീരിയലുകളില്‍ വരെ ഹാന്‍ഡ് പെയിന്റിങ്ങുകള്‍ തിളങ്ങുന്നു. എന്നാലും വിനീതയ്ക്ക് ഏറ്റവും പ്രിയം കോട്ടന്‍ സാരികളില്‍ ചിത്രം വരയ്ക്കാന്‍.  

കുട്ടിക്കാലം മുതലേ ചിത്രം വരയ്ക്കാന്‍ താല്‍പര്യമുള്ള വിനിതയ്ക്ക് ടിടിസിയ്ക്ക് പഠിയ്ക്കുമ്പോഴാണ് വിനീതക്ക് പെയിന്റിങ് പഠിക്കാന്‍ അവസരം കിട്ടിയത്. അന്ന് അമ്മയുടെ കോട്ടണ്‍ സാരികളിലും ഷിഫോണ്‍ സാരികളിലും വരെ വരച്ച് പഠിച്ച് തുടങ്ങി. പിന്നീട് കോളജിലെ അധ്യാപകര്‍ക്ക് ചെയ്ത് കൊടുത്തു തുടങ്ങിയതു മുതലാണ് ഇതൊരു വരുമാന മാര്‍ഗമായി മാറ്റാമെന്ന് തോന്നിയത്. അധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും പിന്നീട് ജോലി രാജിവെച്ച് മുഴുവന്‍ സമയ ആര്‍ട്ടിസ്റ്റായി മാറുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷമാണ് ഇല എന്ന ഹാന്‍ഡിപെയിന്റ് സാരിഷോപ്പ് തുടങ്ങുന്നത്. ഒരു എക്‌സിബിഷന്‍ നടത്തിയതിനോടനുബന്ധിച്ച് മല്ലിക സുകുമാരനാണ് ഉദ്ഘാടനം നടത്തിയത്. ഇല എന്ന ബ്രാന്‍ഡും ഫേസ്ബുക്ക് പേജുമെല്ലാം തുടങ്ങിയത്. മരട് സ്വദേശിയായ വിനിത മഹേഷ് വിവാഹിതയാണ്. ഭര്‍ത്താവ് മഹേഷ് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com