നൂറ് രൂപ പോലും വേണ്ട ഇന്ത്യ ചുറ്റാന്‍; യാത്രയ്ക്ക് പണം വേണ്ടെന്ന തെളിയിച്ച് രണ്ട് യുവാക്കള്‍

പണമില്ലാതെ യാത്ര നടക്കില്ലെന്ന പൊതു വിശ്വാസം ഇല്ലാതാക്കുന്നതിനായി രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു രണ്ട് യുവാക്കള്‍
നൂറ് രൂപ പോലും വേണ്ട ഇന്ത്യ ചുറ്റാന്‍; യാത്രയ്ക്ക് പണം വേണ്ടെന്ന തെളിയിച്ച് രണ്ട് യുവാക്കള്‍

യാത്രയെ സ്‌നേഹിക്കുന്നവരാണെങ്കിലും പണമില്ലാതെ യാത്ര നടക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് നമുക്കിടയില്‍ ഭൂരിഭാഗവും. പണമില്ലാതെ യാത്ര നടക്കില്ലെന്ന പൊതു വിശ്വാസം ഇല്ലാതാക്കുന്നതിനായി രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു രണ്ട് യുവാക്കള്‍. 

അനുജ് ഖുറാന, ഇഷാന്ത് കുമാര്‍ സിങ് എന്നീ രണ്ട് പേരാണ് 100 രൂപയുമായി ഇന്ത്യ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചത്. ഗുര്‍ഗാവോയില്‍ നിന്നായിരുന്നു ഇവര്‍ യാത്ര ആരംഭിച്ചത്. ബൈക്കിലാണ് യാത്ര ആരംഭിച്ചതെങ്കിലും പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ചു.

റോഡിലുറങ്ങിയും, വിവാഹ വീടുകള്‍ കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചുമൊക്കെയായിരുന്നു ഇവരുടെ യാത്ര. ചില ദിവസങ്ങളില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുമൊക്കെയായിരുന്നു ഇന്ത്യയെ അറിയാനുള്ള ഇവരുടെ യാത്ര.

യാത്രയിലൂടനീളം നിരവധി വ്യക്തികളെ പരിചയപ്പെടാന്‍ സാധിച്ചുവെന്നതായിരുന്നു ഇവരുടെ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാരായ ജനങ്ങളെ അടുത്തറിഞ്ഞായിരുന്നു മുംബൈയില്‍ നിന്നും ഇഷാന്തും അനൂജയും പൂനെയിലെത്തിയത്. ഭക്ഷണം മാത്രമല്ല, പരിചയപ്പെട്ടവരില്‍ പരലും ഇവര്‍ക്ക് മദ്യവും നല്‍കി.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ഗോവയില്‍ അവര്‍ക്ക് പരിചയപ്പെടാനായി. ഇതിനിടയില്‍ ഒരു ആശ്രമത്തിലും ഇവര്‍ കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചു. 

മുംബൈയും ഗോവയില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഇവരെ കൂടുതല്‍ സന്തോഷത്തോടെ സ്വീകരിച്ചത് ബാംഗ്ലൂരായിരുന്നു. കയ്യില്‍ പണമില്ലാതെ ഇന്ത്യ കാണാന്‍ ഇറങ്ങിത്തിരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ബാംഗ്ലൂരിലുണ്ടായിരുന്ന 25 ദിവസം മുന്നൂറിലധികം പരിപാടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്. സ്‌ക്ൂളുകളില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് വരെ ഇവര്‍ക്ക് ക്ഷണം ലഭിച്ചു.

1900 കിലോമീറ്റര്‍ പിന്നിട്ട് ബാംഗ്ലൂരില്‍ നിന്നും അഹമ്മദാബാദ് ലക്ഷ്യമാക്കിയാണ് അവര്‍  യാത്ര തുടര്‍ന്നത്. അഞ്ച് രാത്രികള്‍ പിന്നിട്ട അഹമ്മദാബാദിലെത്തിയ ഇവര്‍ ഗാര്‍ഭ ഫെസ്റ്റിവെല്ലിലും പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com