രന്തമ്പോര്‍ ദേശീയ പാര്‍ക്കില്‍ കടുവകളുടെ എണ്ണം കൂടി; പാര്‍ക്കിലെ സ്ഥലപരിമിധി തിരിച്ചടിയാകും

രന്തമ്പോര്‍ ദേശീയ പാര്‍ക്കില്‍ കടുവകളുടെ എണ്ണം കൂടി; പാര്‍ക്കിലെ സ്ഥലപരിമിധി തിരിച്ചടിയാകും

ജയ്പൂര്‍: രാജസ്ഥാനിലെ സാവയ് മധോപൂര്‍ ജില്ലയിലുള്ള രന്തമ്പോര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലുള്ള കടുവകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍. ദേശീയ മൃഗമായ കടുവകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടും പാര്‍ക്കിലെ സ്ഥലപരിമിതിയില്‍ പാര്‍ക്ക് അധികൃതര്‍ ആശങ്കയിലാണ്.

പാര്‍ക്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ കടുവകളാണ് അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏഴ് പെണ്‍കടുവകളെയും മൂന്ന് ആണ്‍ കടുവകളെയും കൃത്യമായി നിരിക്ഷിക്കാന്‍ സാധിക്കാത്തതാണ് എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമയാതായി രാജസ്ഥാന്‍ സര്‍ക്കാര്‍. വിവിധ പരിസ്ഥിതി കാരണങ്ങളാലും മറ്റുള്ള നില്‍ക്കുന്ന മേഖലയില്‍ നിന്ന് മറ്റുമേഖലയിലേക്ക് കൂടുമാറുന്നതിനാലും പ്രതിവര്‍ഷം 20 ശതമാനത്തോളം കടുവകള്‍ ചത്തൊടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കടുവകളുടെ സംരക്ഷണത്തിന് ഈ മേഖലയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നിത്യജീവിതത്തിന് കാടിനെ ആശ്രയിച്ചിരുന്ന ഈ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ അടക്കമുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 932 ചതുരശ്രകിലോമീറ്ററിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com