സ്വപ്‌നത്തിലെ കാഴ്ചകള്‍ യാഥാര്‍ഥ്യമായാല്‍ എങ്ങനെയുണ്ടാകും

സ്വപ്‌നത്തില്‍ മാത്രം നമ്മുക്ക് മുന്നിലേക്കെത്തുന്ന ദൃശ്യങ്ങളാണ് സഹിന്‍ ഫോട്ടോകള്‍ കൂട്ടിയിണക്കി സൃഷ്ടിച്ചിരിക്കുന്നത്
സ്വപ്‌നത്തിലെ കാഴ്ചകള്‍ യാഥാര്‍ഥ്യമായാല്‍ എങ്ങനെയുണ്ടാകും

വിവിധ ഫോട്ടോകള്‍ തമ്മില്‍ ഒന്നാക്കി ലോകത്തെ മുഴുവന്‍ ഞെട്ടിക്കുകയാണ് ഇസ്താംബുളില്‍ നിന്നുമുള്ള വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ഹുസൈന്‍ സഹിന്‍. റിയാലിറ്റിയേയും ഫാന്റസിയേയും കൂട്ടിയിണക്കിയുള്ള സഹിന്റെ സൃഷ്ടികള്‍ ഏവരേയും അതിശയിപ്പിക്കുന്നതാണ്. 

മനുഷ്യന്റെ ഭാവനയ്ക്കും, ചിന്തകള്‍ക്കും അപ്പുറത്താണ് സഹിന്റെ സൃഷ്ടികള്‍ പലതും. ഒരു വലിയ ആമയ്ക്ക് മുകളിലെ വീടും, അതിനൊപ്പം വളര്‍ന്നു നില്‍ക്കുന്ന മരങ്ങളും. മരുഭൂമിയില്‍ നിന്നും ചാടുന്ന മത്സ്യം എന്നിങ്ങനെ പോകുന്നു ഹുസൈന്‍ സഹിന്റെ പടങ്ങള്‍. 

സ്വപ്‌നത്തില്‍ മാത്രം നമ്മുക്ക് മുന്നിലേക്കെത്തുന്ന ദൃശ്യങ്ങളാണ് സഹിന്‍ ഫോട്ടോകള്‍ കൂട്ടിയിണക്കി സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതിയെ മാത്രമല്ല, ഐതിഹ്യങ്ങളേയും കൂട്ടിയിണക്കി സഹിന്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നു. 

ഗ്രീക്ക് ഇതിഹാസങ്ങളായ ഹീറോയും ലിയാന്‍ഡറും തുടങ്ങി യുദ്ധം നാശം വിതയ്ക്കുന്ന സിറിയയിലെ കുട്ടികളും സഹിന്റെ സൃഷ്ടികളില്‍ ഇടംപിടിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com