ഈ ഭൂമിയില്‍ ഇനി നൂറ് വര്‍ഷം കൂടി; പിന്നെ ജീവിക്കാന്‍ മറ്റൊരു ഭൂമി കണ്ടെത്തണം:   സ്റ്റീഫന്‍ ഹോക്കിങ്

ഈ ഭൂമിയില്‍ ഇനി നൂറ് വര്‍ഷം കൂടി; പിന്നെ ജീവിക്കാന്‍ മറ്റൊരു ഭൂമി കണ്ടെത്തണം:   സ്റ്റീഫന്‍ ഹോക്കിങ്

അടുത്ത നൂറ്റാണ്ടോടെ മാനവകുലം ഭൂമി വിട്ട് മറ്റു ഗോളങ്ങൡ കുടിയേറുമെന്ന് വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ബിബിസിക്ക് വേണ്ടിയുള്ള തന്റെ പുതിയ ഡോക്യുമെന്ററിയിലാണ് ഹോക്കിങ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കാലാവധികഴിഞ്ഞ നക്ഷത്രങ്ങളുടെ കൂട്ടിമുട്ടല്‍, പ്രകൃതി ദുരന്തങ്ങള്‍, ജനസംഖ്യാ വര്‍ധന എന്നിവ ഭൂമയിലുള്ള ജീവിതത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വിഭവങ്ങളാണ് ഭൂമിയിലുള്ളത്. അതിന് മുമ്പ് പുതിയ ഭൂമി കണ്ടെത്തിയില്ലെങ്കില്‍ മനുഷ്യ കുലത്തിന് അത് ഭീഷണിയാകും. ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, റോക്കറ്റ് സാങ്കേതികത എന്നിവയിലുള്ള വികാസം പഠിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ചാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ റോഡിയോ ഫ്രീക്വന്‍സി എന്‍ജിനീയറിംഗ് വിഭാഗം ലക്ചറര്‍ ഡാനിയല്ലെ ജോര്‍ജ്, ഹോക്കിങിന്റെ വിദ്യാര്‍ത്ഥി ക്രിസ്റ്റഫ് ഗാല്‍ഫാര്‍ഡ് എന്നിവരടങ്ങുന്നവരാണ് ഡോക്യുമെന്ററി തയാറാക്കിയത്.

ചിലിയിലെ അറ്റാകാമ മരുഭൂമി മുതല്‍ നോര്‍ത്ത് പോളിലെ കാടുകള്‍ വരെയും പ്ലാസ്മ റോക്കറ്റ് മുതല്‍ ഹ്യൂമന്‍ ഹൈബര്‍നേഷന്‍ (മാനുഷിക ശിശിര നിദ്ര) വരെയും ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com