ആറ്‌ ഹൃദയാഘാതങ്ങളെ അതിജീവിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞ്

ആറ്‌ ഹൃദയാഘാതങ്ങളെ അതിജീവിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞ്

ജന്മനാ ഹൃദയത്തിന് തകരാറുമായി ജനച്ച കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.  ആറ് ഹൃദയാഘാതങ്ങളെ അതിജീവിച്ചാണ് കുഞ്ഞ് മരണത്തെ കബളിപ്പിച്ചത്. 

45 ദിവസം മാത്രം പ്രായമുള്ള വിധിത എന്ന പെണ്‍കുഞ്ഞാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്. 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയ്ക്കായിരുന്നു വിധിതയെ വിധേയമാക്കിയത്. 

കുടിക്കുന്ന പാല്‍ ഛര്‍ദ്ദിക്കുന്നതിനെ തുടര്‍ന്നാണ് വിധിതയെ മാതാപിതാക്കളെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത്. ഛര്‍ദ്ദിച്ചതിന് ശേഷം വിധിത അബോധാവസ്ഥയിലുമാവുകയായിരുന്നു. മുംബൈയിലെ ബിജെ വാദിയ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. 

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം 51 ദിവസം കുഞ്ഞ് ഐസിയുവിലായിരുന്നു. ഹൃദയ ശസ്ത്രക്രീയയ്ക്ക് ശേഷം ആറ് തവണയാണ്‌
കുഞ്ഞിന് ഹൃദയാഘാതം  ഉണ്ടായത്. ചില സമയം കുഞ്ഞിന്റെ ഹൃദയം പ്രവര്‍ത്തിപ്പിക്കാന്‍ 15 മിനിറ്റ് സമയം വരെ വേണ്ടിവന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ശസ്ത്രക്രീയയിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയെങ്കിലും ശ്വാസകോശം സാധാരണ നിലയിലേക്ക് എത്താതിരുന്നത് ഡോക്ടര്‍മാരെ ആശങ്കയിലാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇതുവരെ കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടിവന്നത്. സഹായത്തിനായി നിരവധി പേര്‍ മുന്നോട്ടുവന്നതോടെയാണ് കുഞ്ഞിന്റെ കുടുംബത്തിന് ഈ തുക അടയ്ക്കാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com