ഒരു സെല്‍ഫിക്ക് മുന്‍പും ശേഷവും ജീവിതം...

റെബാക്കാ ഫ്രൈ സഞ്ചരിച്ചിരുന്ന ബലൂണ്‍ ഫ്‌ലൈറ്റ് ഒരു ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിനു മുന്‍പും ശേഷവും റബേക്ക
അപകടത്തിനു മുന്‍പും ശേഷവും റബേക്ക

തന്റെ സുന്ദര മുഖം സെല്‍ഫി കാമറയിലേക്ക് പകര്‍ത്തിയതിന്റെ അടുത്ത നിമിഷമാണ് റെബാക്കാ ഫ്രൈ എന്ന 22 കാരിക്ക് ഈ ദുരന്തം സംഭവിച്ചത്. 33കെ വോള്‍ട്ട് ഊര്‍ജമാണ് യുവതിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന ബലൂണ്‍ ഫ്‌ലൈറ്റ് ഒരു ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അവരുടെ കാലും കയ്യും പുറവും വെന്തുരുകി. നോര്‍ത്താപ്റ്റണിലാണ് സംഭവം. ചൂടുള്ള വായു നിറച്ച ബലൂണ്‍ ഫ്‌ലൈറ്റ് സവാരികള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പരിചയമുള്ള ഒന്നല്ല.

ഭൂമിയില്‍ നിന്നും 50 അടി ഉയരത്തിലുള്ളപ്പോള്‍ സംഭവിച്ച അപകടമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനും വൈകി. പാരച്യൂട്ടിന്റെ കൊട്ടയ്ക്ക് തീപിടിച്ച് ഗുരുതരമായ പരിക്കുകളോടെ റബേക്ക താഴേക്ക് പതിക്കുകയായിരുന്നു. 

എനിക്ക് കരയണമെന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. എന്റെ ലെഗ്ഗിന്‍സ് ഉരുകി ശരീരത്തോട് ചേര്‍ന്നിരുന്നു അപ്പോഴേക്കും. ഇങ്ങനെയായിരുന്നു കഴിഞ്ഞ മേയില്‍ നടന്ന അപകടത്തെക്കുറിച്ച് റെബേക്ക പറഞ്ഞത്. ചികിത്സയുടെ സമയത്തുള്ള വേദനയും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്രേ.. ഇത്രയും പരിക്കുകള്‍ പറ്റിയിട്ടും ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കാരണം അന്നു തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കെത്തിച്ചവരുടെ കഠിന പ്രയത്‌നമാണെന്നും റബേക്ക ഓര്‍മ്മിക്കുന്നു.

ബലൂണ്‍ ഫ്‌ലൈറ്റ്‌
ബലൂണ്‍ ഫ്‌ലൈറ്റ്‌

ദാരുണമായ ഈ സംഭവത്തിനു ശേഷം റെബേക്കയുടെ മുഖം ആകെ മാറിപ്പോയിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് അവരെടുത്ത സെല്‍ഫിയും ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്.  ജീവിതത്തില്‍ മാറ്റങ്ങള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നടക്കുമെന്ന് നമുക്ക് റെബേക്കെയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാം. ആ സെല്‍ഫി എടുക്കുന്നതിനു മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതം വളരെ വ്യത്യസ്തമാണ്.                          
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com