ഒട്ടിച്ചേര്‍ന്ന് വിരലുകളുമായി കുടുംബം; സര്‍പ്പ കോപമെന്ന് പറഞ്ഞ് ചികിത്സ വേണ്ടെന്നു വച്ചു

വീടിനോട് ചേര്‍ന്നുള്ള ചെറുകാട്ടിലെ മരം വെട്ടിയതിന് ശേഷമാണ് വിരലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലാകാന്‍ തുടങ്ങിയത്‌
ഒട്ടിച്ചേര്‍ന്ന് വിരലുകളുമായി കുടുംബം; സര്‍പ്പ കോപമെന്ന് പറഞ്ഞ് ചികിത്സ വേണ്ടെന്നു വച്ചു

ആലപ്പുഴ: പരസ്പരം കൂടിച്ചേര്‍ന്നിരിക്കുന്ന വിരലുകളുമായാണ് ആലപ്പുഴയിലെ ഒരു കുടുംബത്തിന്റെ ജീവിതം. മാംസത്താല്‍ വിരലുകള്‍ കൂടിച്ചേര്‍ന്നിരിക്കുകയാണെങ്കിലും ചികിത്സിക്കാന്‍ ഇവര്‍ തയ്യാറല്ല. 

ദൈവത്തിന്റെ ശിക്ഷയുടെ ഫലമായാണ് കുടുംബാംഗങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥ വന്നിരിക്കുന്നതെന്നാണ് കണ്ണാത്ത് കുടുംബാംഗങ്ങളായ ഇവര്‍ പറയുന്നത്. കുടുംബത്തിലെ കാരണവരായ 85കാരന്‍ മുതല്‍ ഏറ്റവും ഇളയ അംഗത്തിനും വിരലുകള്‍ തമ്മില്‍ ഒട്ടിയ നിലയിലാണ്.

സിന്‍ഡാക്റ്റിലി എന്ന രോഗവസ്ഥയാണ് ഇവരുടെ കൈ വിരലുകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലാകാന്‍ കാരണം. 90 വര്‍ഷം മുന്‍പാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇത്തരം രോഗം കണ്ടെത്തിയത്. പിന്നീട് വന്ന തലമുറയെ എല്ലാം ഈ രോഗാവസ്ഥ പിന്തുടര്‍ന്നു. എന്നാല്‍ ഒട്ടിച്ചേര്‍ന്ന വിരലുകള്‍ ഉപയോഗിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ ശീലിച്ചതായി ഇവര്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ വിരല്‍ പ്രദര്‍ശിപ്പിക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. 

സര്‍പ്പ കോപത്തെ തുടര്‍ന്നാണ് ഈ അവസ്ഥ എന്നാണ് കുടുംബാംഗങ്ങളുടെ വിശ്വാസം. വീടിനോട് ചേര്‍ന്നുള്ള ചെറുകാട്ടിലെ മരം വെട്ടിയതിന് ശേഷമാണ് വിരലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലാകാന്‍ തുടങ്ങിയതെന്നും അവര്‍ പറയുന്നു. വിരലുകള്‍ ശസ്ത്രക്രീയയിലൂടെ വേര്‍പ്പെടുത്തിയ ഒരു ബന്ധുവിന്റെ കേള്‍വി ശക്തി പിന്നീട് നഷ്ടപ്പെട്ടിരുന്നു. ഇതാണ് ശസ്ത്രക്രീയയില്‍ നിന്നും അവരെ പിന്‍വലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com