ശരീരത്തിനുള്ളില്‍ 75 സൂചികള്‍; എങ്ങിനെ അകത്തെത്തിയെന്ന് ഒരു പിടിയുമില്ല

ഈ സൂചികളെല്ലാം എങ്ങിനെ തന്റെ ശരീരത്തിന് ഉള്ളിലെത്തിയെന്നത് ബദ്രിലാല്‍ മീനയ്ക്കും അറിയില്ല
ശരീരത്തിനുള്ളില്‍ 75 സൂചികള്‍; എങ്ങിനെ അകത്തെത്തിയെന്ന് ഒരു പിടിയുമില്ല

ബദ്രിലാല്‍ മീന എന്ന അന്‍പത്തിയാറുകാരന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഒന്ന് ഞെട്ടി. ശരീരത്തിനുള്ളില്‍, കഴുത്തിലും കാലിലും എല്ലാമായി 75 സൂചികളാണ് ബദ്രിലാല്‍ മീന എന്ന മുന്‍ റെയില്‍ ഉദ്യോഗസ്ഥന്റെ ദേഹത്തുള്ളത്. 

ഈ സൂചികളെല്ലാം എങ്ങിനെ തന്റെ ശരീരത്തിന് ഉള്ളിലെത്തിയെന്നത് ബദ്രിലാല്‍ മീനയ്ക്കും അറിയില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. എന്നാല്‍ ഈ സൂചികള്‍ എങ്ങിനെ പുറത്തെടുക്കണമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. 

ദേഹത്ത് പാടുകളൊന്നും ഇല്ലാത്തതിനാല്‍ ശരീരത്തിലൂടെ തുളഞ്ഞല്ല ഈ സേഫ്റ്റി സൂചികള്‍ ഇയാളുടെ അകത്തേക്ക് കടന്നിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വയറ്റില്‍ മറ്റ് പാടുകളോ, മുറിവുകളോ ഇല്ലാത്തതിനാല്‍ ഇയാള്‍ സുചികള്‍ വിഴുങ്ങിയതായിരിക്കാം എന്ന സാധ്യതയും ഡോക്ടര്‍മാര്‍ നിഷേധിക്കുന്നു. 

പ്രമേഹത്തിനും, വലതു കാലിലെ വേദനയ്ക്കും ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ഈ സംഭവം ബദ്രിലാലും പുറംലോകവും അറിയുന്നത്.  ചികിത്സ പുരോഗമിക്കുകയാണെങ്കിലും ഈ സൂചികള്‍ എങ്ങിനെ അകത്തെത്തിയെന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com