കുഞ്ഞുങ്ങളെ എങ്ങിനെ വളര്‍ത്തണമെന്ന് പരിശീലിപ്പിക്കാന്‍ അമ്മ സിംഹത്തെ കാണിക്കുന്നത് ബിബിസിയുടെ ഡോക്യുമെന്ററി

ദക്ഷിണ ആഫ്രിക്കയിലെ സിംഹങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്ന് പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി വീഡിയോകള്‍ തേജികയെ കാണിച്ചാണ് പരിശീലനം നല്‍കുന്നത്
കുഞ്ഞുങ്ങളെ എങ്ങിനെ വളര്‍ത്തണമെന്ന് പരിശീലിപ്പിക്കാന്‍ അമ്മ സിംഹത്തെ കാണിക്കുന്നത് ബിബിസിയുടെ ഡോക്യുമെന്ററി

രണ്ട് ദിവസം മുന്‍പ്‌ അഞ്ച് സിംഹക്കുഞ്ഞുങ്ങള്‍ക്കാണ് നാഹര്‍ഗഡിലെ ബയോളജിക്കല്‍ പാര്‍ക്കില്‍ തെജികയെന്ന പെണ്‍ സിംഹം ജന്മം നല്‍കിയത്. അമ്മ സിംഹത്തിന് പറ്റുന്ന പിഴവുകൊണ്ട് സിംഹകുഞ്ഞുങ്ങള്‍ മരിക്കുന്നതിനെ തുടര്‍ന്ന് ശിശുപരിചരണത്തില്‍ തേജികയ്ക്ക് പരിശീലനം നല്‍കുകയാണ് ബയോളജിക്കല്‍ പാര്‍ക്കിലെ അധികൃതരിപ്പോള്‍.

ദക്ഷിണ ആഫ്രിക്കയിലെ സിംഹങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്ന് പറയുന്ന ബിബിസിയുടേയും നാഷണല്‍ ജിയോഗ്രഫിയുടേയുമെല്ലാം ഡോക്യുമെന്ററി വീഡിയോകള്‍ തേജികയെ കാണിച്ചാണ് പരിശീലനം നല്‍കുന്നത്. തെജികയുടെ സഹോദരി ആര്‍ടി തന്റെ കുഞ്ഞിനെ വായില്‍ കടിച്ചുപിടിച്ച് മാറ്റുന്നതിനിടെ സിംഹക്കുഞ്ഞ് മരിച്ചിരുന്നു. 

ജോധ്പൂരിലെ മാച്ചിയ ബയോളജിക്കല്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ആര്‍ടിയെന്ന പെണ്‍സിംഹം അബദ്ധത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇതുപോലെ അപകടം ഇനിയും ആവര്‍ത്തികാതിരിക്കാനാണ് തെജികയ്ക്ക് കുഞ്ഞുങ്ങളെ എങ്ങിനെ വളര്‍ത്തണം എന്നതിന് പരിശീലനം നല്‍കുന്നത്. 

ഡോക്യുമെന്ററിയെല്ലാം കണ്ടതിന് ശേഷം തെജിക തന്റെ സഹോദരി ആര്‍ടിയെക്കാള്‍ നല്ല കരുതലോടെ കുഞ്ഞുങ്ങളെ നോക്കുന്നുണ്ടെന്നാണ് ബയോളജിക്കല്‍ പാര്‍ക്ക്‌ അധികൃതര്‍ പറയുന്നത്. ഒരു സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട് എത്തിയതാണ് തെജികയും ആര്‍ടിയും. ഇരുവരും ആദ്യമായിട്ടാണ് അമ്മമാരാകുന്നത്. 

ആര്‍ടിക്ക് അബദ്ധം സംഭവിച്ചതിന് പിന്നാലെ തെജികയുടെ കൂട്ടില്‍ പാര്‍ക്ക് അധികൃതര്‍ എല്‍ഇഡി ടിവി സ്ഥാപിക്കുകയും, ഇതിലൂടെ ബിബിസി, നാഷണല്‍ ജിയോഗ്രഫി എന്നിവയുടെ വീഡിയോകള്‍ കാണിക്കുകയുമായിരുന്നു. വായില്‍ കുഞ്ഞുങ്ങളെ പിടിച്ച് എങ്ങിനെ അവയ്ക്ക് പരിക്കേല്‍ക്കാതെ കൊണ്ടുനടക്കണം എന്ന് തെജികയ്ക്ക് മനസിലാക്കി കൊടുക്കുന്ന വീഡിയോയാണ് അവളെ കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com