പെണ്‍കുട്ടിയെ വലിച്ചെടുത്ത് വെള്ളത്തിലേക്കിടുന്ന നീര്‍ന്നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ

ജലാശയത്തിന്റെ ചുറ്റുമതിലിലിരിക്കുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു.
പെണ്‍കുട്ടിയെ വലിച്ചെടുത്ത് വെള്ളത്തിലേക്കിടുന്ന നീര്‍ന്നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ

കാനഡയിലെ റിച്ച്മൗണ്ടിലാണ് സംഭവം. ജലാശയത്തിന്റെ ചുറ്റുമതിലിലിരിക്കുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു നീര്‍നായ. ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ഒരാള്‍  വെള്ളത്തിലേക്ക് ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയാണ് നീര്‍ന്നായയുടെ അപ്രതീക്ഷിത ആക്രമണത്തിനിരയായത്. സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ മിഷേല്‍ ഫുജിവാരയാണ് സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. 

ഡോക്കില്‍ വൈകുന്നേരം സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഫുജിവാരയും സുഹൃത്തുക്കളും. നീര്‍നായയെ കണ്ട് ഇവര്‍ ഭക്ഷണം എറിഞ്ഞുനല്‍കിയിരുന്നു. ക്യാമറയില്‍ പടമെടുക്കാനാണ് ഭക്ഷണം നല്‍കി നീര്‍നായയെ ആകര്‍ഷിച്ചത്. 
അതിനിടെ ചുറ്റുമതിലില്‍ ഇരുന്ന പെണ്‍കുട്ടിയെ ഉയര്‍ന്ന് പൊങ്ങിയ നീര്‍നായ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com