അംഗല മെര്‍ക്കലിനും തെരേസാ മെയ്ക്കുമൊപ്പം ഫോര്‍ബ്‌സ് പട്ടികയില്‍ പ്രിയങ്ക ചോപ്രയും 

ഹോളിവുഡ്ഡിലേക്ക് കടന്നിരിക്കുന്ന പ്രിയങ്ക ബോളിവുഡിലെ ഏറ്റവും വിജയം കൈവരിച്ച നടിയാണെന്ന് താരത്തെകുറിച്ചുള്ള ഫോര്‍ബ്‌സിന്റെ കുറിപ്പില്‍ പറയുന്നു.
അംഗല മെര്‍ക്കലിനും തെരേസാ മെയ്ക്കുമൊപ്പം ഫോര്‍ബ്‌സ് പട്ടികയില്‍ പ്രിയങ്ക ചോപ്രയും 

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ പ്രിയങ്ക ചോപ്ര ഇടം നേടി. ലിസ്റ്റില്‍ 97-ാം സ്ഥാനത്തുള്ള പ്രിയങ്ക മിഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ 15-ാമതാണ്. ഹോളിവുഡ്ഡിലേക്ക് കടന്നിരിക്കുന്ന പ്രിയങ്ക ബോളിവുഡിലെ ഏറ്റവും വിജയം കൈവരിച്ച നടിയാണെന്ന് താരത്തെകുറിച്ചുള്ള ഫോര്‍ബ്‌സിന്റെ കുറിപ്പില്‍ പറയുന്നു. എബിസിയിലെ ക്വാണ്‍ടികോ എന്ന ടിവി ഷോയില്‍ താരമായതോടെ ടിവി താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് പ്രിയങ്ക. മാത്രവുമല്ല ആദ്യമായാണ് ഒരു ഇന്ത്യന്‍ നടി അമേരിക്കന്‍ ടെലിവിഷണിലെ സിരിയലില്‍ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്നതും, ഫോര്‍ബ്‌സ് പ്രിയങ്കയെ കുറിച്ച് കുറിച്ച വിവരങ്ങള്‍ ഇവയെല്ലാമാണ്. 

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമത്. ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മെയ്, സാമൂഹിക പ്രവര്‍ത്തക മെലിന്‍ഡാ ഗേറ്റ്‌സ്, ഫേസ്ബുക് സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

ടിവി താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിയായി പ്രഖ്യാപിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രിയങ്കയെ തേടി പുതിയ അംഗീകാരം എത്തിയിരിക്കുന്നത്. 2016 ജൂണ്‍ 1-നും 2017 ജൂണ്‍ 1-നും ഇടയില്‍ 10 മില്ല്യണ്‍ ഡോളല്‍ അതായത് 64 കോടി രൂപയാണ് നേടിയത്. ഇതേ കാലഘട്ടത്തില്‍ ഏറഅറവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ ബോളിവുഡ് താരമായും പ്രിയങ്ക ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യുണിസെഫിന്റെ പ്രധാന അംബാസഡറായ പ്രിയങ്ക ഈയടുത്ത് സിറിയന്‍ കുടിയേറ്റകാരെകുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി ജോര്‍ദാന്‍ സന്ദര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com