ഇവന്റെ പ്രാര്‍ത്ഥന ഹൃദയത്തില്‍ തൊടും; ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന നായക്കുട്ടിയുടെ വീഡിയോ കാണാം

ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും തൊഴുതും പ്രാര്‍ത്ഥിക്കുകയാണ് ഈ പോമറേനിയന്‍ നായ
ഇവന്റെ പ്രാര്‍ത്ഥന ഹൃദയത്തില്‍ തൊടും; ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന നായക്കുട്ടിയുടെ വീഡിയോ കാണാം

നമ്മള്‍ എല്ലാവരും ദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് ഓരോ രീതിയിലാണ്. എന്നാല്‍ നിങ്ങള്‍ അരെങ്കിലും ഒരു പട്ടി ദൈവത്തോട് പരാതി പറയുന്നത് കണ്ടിട്ടുണ്ടോ? ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും തൊഴുതും പ്രാര്‍ത്ഥിക്കുകയാണ് ഈ പോമറേനിയന്‍ നായ. വീട്ടിലെ വിഗ്രഹത്തിന് മുന്നില്‍ ഇരിക്കുന്ന നായ കുറച്ച് സമയത്തിന് ശേഷം രണ്ട് കാലില്‍ നിന്ന് കുരക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. 

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം നായക്കുട്ടിയുടെ ആഗ്രഹം ഉടന്‍ സാധിച്ചുകൊടുക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുകയാണ് ഭൂരിഭാഗം പേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com