ഒരു മണിക്കൂര്‍ നേരത്തേക്ക് വാട്‌സ്ആപ് പണിമുടക്കിയപ്പോള്‍; ആളുകളുടെ പ്രതികരണം നോക്കണേ...

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നിരവധി വാട്‌സ്ആപ് ഉപഭോക്താക്കളാണ് പ്രതികരിച്ചത്.
ഒരു മണിക്കൂര്‍ നേരത്തേക്ക് വാട്‌സ്ആപ് പണിമുടക്കിയപ്പോള്‍; ആളുകളുടെ പ്രതികരണം നോക്കണേ...

ഇന്ന് ഏകദേശം ഒരു മണിക്കൂര്‍ മാത്രമാണ് ആളുകളില്‍ ഏറെ പ്രചാരത്തിലുള്ള മെസേജിങ് ഉപാധിയായ വാട്‌സ്ആപ് പണിമുടക്കിയത്. എന്നാല്‍ തനിക്ക് ചുറ്റുമപള്ള ലോകം സ്റ്റക്കായ പോലെയായിരുന്നു പലര്‍ക്കും. ആ ഒരു മണിക്കൂര്‍.. ലോകവ്യാപകമായിട്ടാണ് പ്രവര്‍ത്തനം നിലച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

വാട്‌സ്ആപ് പ്രവര്‍ത്തനം നിലച്ചെങ്കിലും വൈകാതെതന്നെ ഭാഗികമായി പുനസ്ഥാപിച്ചു. ഉച്ചയോടെയാണ് പ്രവര്‍ത്തനം നിലച്ചത്. ഇതേ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉപഭോക്താക്കള്‍ വാട്‌സ് ആപ് നിലച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. #whatsappdown എന്ന ഹാഷ്ടാഗില്‍ ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെന്‍ഡിങ്ങായി.

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നിരവധി വാട്‌സ്ആപ് ഉപഭോക്താക്കളാണ് പ്രതികരിച്ചത്. ഇത് വളരെ ഹാസ്യാത്മകമായി കണ്ടവരും.., എന്നാല്‍ 'അയ്യോ.., വാട്‌സ്ആപിനെതെന്ത് പറ്റി' എന്ന് ഞെട്ടിയവരുമുണ്ട്. ഏതായാലും സമൂഹമാധ്യമങ്ങള്‍ നമ്മളെ എത്ര കണ്ട് ബാധിച്ചുവെന്നും നിത്യജീവിതത്തില്‍ അതിന്റെ പങ്കെന്താണെന്നുള്ളതിന്റെയെല്ലാം ഓര്‍മ്മപ്പെടുത്തലായി ഇതിനെ കണ്ടാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com