ഭര്‍ത്താവിനെ വധിക്കാന്‍ പാലില്‍ വിഷം കലര്‍ത്തി ഭാര്യ; 17 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

വിഷം കലര്‍ത്തിയ പാലാണെന്ന് അറിയാതെ ഭര്‍തൃ മാതാവ് അത് ലസി ഉണ്ടാക്കാന്‍ ഉപയോഗിച്ചതാണ് ദുരന്തത്തിനിടയാക്കിയത്
ഭര്‍ത്താവിനെ വധിക്കാന്‍ പാലില്‍ വിഷം കലര്‍ത്തി ഭാര്യ; 17 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

മുല്‍ട്ടാന്‍: വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ആസിയ ബീബി എന്ന യുവതിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറാവേണ്ടി വന്നത്. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടുകാരോട് വിവാഹമോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതി പാല്‍ വിഷം കലര്‍ത്തി.

ഭര്‍ത്താവ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു എങ്കിലും 17 കുടുംബാംഗങ്ങളുടെ മരണത്തിലായിരുന്നു അത് കലാശിച്ചത്. വിഷം കലര്‍ത്തിയ പാലാണെന്ന് അറിയാതെ ഭര്‍തൃ മാതാവ് അത് ലസി ഉണ്ടാക്കാന്‍ ഉപയോഗിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. 

പാക്കിസ്ഥാനിലെ വടക്ക് കിഴക്കന്‍ നഗരമായ മുസാഫര്‍ഗഡിലാണ് സംഭവം. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ വീട്ടുകാര്‍ വിവാഹം നടത്തുകയായിരുന്നു. വിവാഹശേഷം ബോയിഫ്രണ്ടിന്റെ കയ്യില്‍ നിന്നുമാണ് പാലില്‍ കലര്‍ത്താനുള്ള വിഷം യുവതിക്ക് ലഭിക്കുന്നത്. 

27 കുടുംബാംഗങ്ങള്‍ക്കായിട്ടായിരുന്നു ഭര്‍തൃ മാതാവ് ലസി തയ്യാറാക്കിയത്. 17 പേര്‍ മരിച്ചതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ബാക്ക്ി 10 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്കും, ഭര്‍തൃമാതാവിനും എതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. ഭര്‍ത്താവിനെയാണ് ലക്ഷ്യം വെച്ചതെന്നും, കുടുംബാംഗങ്ങളെ വധിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് കോടതിയില്‍ ആസിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com