ലോകത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ച് ലൈക പോയിട്ട് ഇന്നേക്ക് 60 വര്‍ഷം 

അഞ്ച് പട്ടികളില്‍ നിന്നാണ് ലൈകയ്ക്ക് ആദ്യ ബഹിരാകാശ യാതയ്ക്കുള്ള നറുക്ക് വീണത്. ഇഷ്ടം തോന്നുന്ന പ്രകൃതവും രസകരമായ ഭാവപ്രകടനങ്ങളും ലൈകയെ മറ്റ് നാല് പട്ടികളില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. 
ലോകത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ച് ലൈക പോയിട്ട് ഇന്നേക്ക് 60 വര്‍ഷം 

1957 നവംബര്‍ 3, ഭൂമിയെ വലംവയ്ക്കാനായി ആദ്യത്തെ മൃഗം, ലൈക എന്ന നായയെ സ്‌പെയ്‌സിലേക്ക് അയച്ച ദിവസം. യാത്രയുടെ ആദ്യ പാതി പോലും അവസാനിപ്പികാനാകാതെ ലൈക ലോകത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ ബലിയാടാകുകയായിരുന്നു. ലൈകയുടെ വിയോഗത്തിന് ഇന്ന് 60വയസ്സ്. 

60വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നികിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയാണ് സോവിയറ്റ് യൂണ്യന്‍ ലൈകയെ സ്‌പേസ് യാത്രയ്ക്കായി അയയ്ക്കുന്നത്. എന്നാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ സംഭവിച്ചില്ല. മണിക്കൂറുകള്‍ മാത്രമേ ലൈകയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചൊള്ളു. ഒന്‍പത് തവണ ഭൂമിയെ വലംവച്ച് ലൈക മരണത്തിലേക്ക് നീങ്ങി. 

മോസ്‌കോയിലെ തെരുവില്‍ നിന്ന് കണ്ടെത്തിയതായിരുന്നു ലൈകയെ. മൂന്ന് വയസ്സ് പ്രായമുള്ള ലൈകയെ ബഹിരാകാശ യാത്രയ്ക്കായി അയക്കുമ്പോള്‍ ആറ് കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. ആണ്‍പട്ടികളെ അപേക്ഷിച്ച് പെണ്‍ നായ്കള്‍ക്ക് വിസര്‍ജ്ജനത്തിനായി കാലുകള്‍ പൊക്കേണ്ട എന്നതുകൊണ്ട് താരതമ്യേന കുറവ് സ്ഥലം മാത്രമേ ആവശ്യമായി വരുകയൊള്ളു. ഇതാണ് ആദ്യ പരീക്ഷണത്തിനായി പെണ്‍ പട്ടിയെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം. തെരുവുകളിലെ പട്ടികള്‍ കൂടുതല്‍ റിസോഴ്‌സ്ഫുള്ളും നിര്‍ബന്ധങ്ങള്‍ കുറവുള്ളവയുമാണ് എന്ന കാരണങ്ങള്‍ െൈലകയെ ഉറപ്പിക്കാനുള്ള നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു. പട്ടികള്‍ ഫോട്ടോജനിക് ആണോ എന്നതും ഒരു ഘടകം തന്നെയാണ്. പ്രചരണം മുന്നില്‍കണ്ടാണ് ഇത്. ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന പേരും ഇവയ്ക്ക് നല്‍കും. അങ്ങനെയാണ് ലൈക എന്ന പേരും കിട്ടിയത്. കുര എന്ന് അര്‍ത്ഥം വരുന്ന റഷ്യന്‍ പദം ബാര്‍ക്കില്‍ നിന്നാണ് ലൈക എന്ന പേരുണ്ടായത്. 

അഞ്ച് പട്ടികളില്‍ നിന്നാണ് ലൈകയ്ക്ക് ആദ്യ ബഹിരാകാശ യാതയ്ക്കുള്ള നറുക്ക് വീണത്. ഇഷ്ടം തോന്നുന്ന പ്രകൃതവും രസകരമായ ഭാവപ്രകടനങ്ങളും ലൈകയെ മറ്റ് നാല് പട്ടികളില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. 

വിക്ഷേപണത്തിന്റെ തലേ രാത്രിയില്‍ ശാസ്ത്രജ്ഞര്‍ യാത്രപറയാനും അവസാനവട്ട പരിചരണങ്ങള്‍ നല്‍കാനുമായി ലൈകയെ സന്ദര്‍ശിച്ചിരുന്നു. പിറ്റേന്ന് നവംബര്‍ 3ന് മോസ്‌കോ സമയം രാവിലെ 5:30നാണ് ലൈകയെ വഹിച്ചുകൊണ്ടുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. തുടക്കത്തില്‍ അസ്വാഭാവികമായി ഒന്നും കാണപ്പെട്ടില്ല. വിക്ഷേപണത്തിന്റെ തുടക്കത്തില്‍ ലൈകയുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു എന്നത് സത്യമാണ്. പക്ഷെ മൂന്ന് മണിക്കൂറിന് ശേഷം ഇത് സാധാരണഗതിയില്‍ എത്തിയിരുന്നു. പെട്ടെന്ന് ഭൂമിയുടെ 9-ാം ഭ്രമണപഥത്തില്‍ വച്ച് ക്യാപ്‌സ്യൂളിനുള്ളിലെ താപനില ഉയരാന്‍ തുടങ്ങി. 8 മുതല്‍ 10 ദിവസം ലൈക ജിവന്‍ നിലനിര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീടുള്ള ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചൂടും ജലാംശത്തിന്റെ കുറവും ലൈകയുടെ ജീവന്‍ എടുത്തു. 

ഭൂമിയുടെ ഭ്രഹ്മണപഥത്തിലേക്ക് തിരിച്ചുകടക്കുമ്പോള്‍ വേദനാജനകമായ മരണം സംഭവിക്കാതിരിക്കാന്‍ ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്ന വിഷം ഉള്ളില്‍ ചെന്നാണ് ലൈകയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീടുള്ള കൂറേ വര്‍ഷങ്ങള്‍ ഇതേ കെട്ടുകഥ തന്നെയാണ് പറഞ്ഞിരുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം അന്റിലിസ് ദ്വീപുകള്‍ക്ക് മുകളില്‍ അന്തരീക്ഷത്തില്‍ വച്ച് ലൈകയുടെ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ സാറ്റിലൈറ്റ് കത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com