ആ സാരിക്ക് പിന്നില്‍ 47 പേരുടെ 39 ദിവസത്തെ അദ്ധ്വാനം  

പിന്നിലേക്ക് നീണ്ടുകിടക്കുന്ന തരത്തിലുള്ള സാരിയുടെ ഡിസൈന്‍ രഹസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സബ്യാസചി.
ആ സാരിക്ക് പിന്നില്‍ 47 പേരുടെ 39 ദിവസത്തെ അദ്ധ്വാനം  

ദീപികയുടെ പുതിയ ചിത്രം പത്മാവതി പോലെതന്നെ ചര്‍ച്ചയായിരുന്നു താരത്തിന്റെ മറാത്തി ഫിലിംഫെയര്‍ അവാര്‍ഡ്‌സിലെ ലുക്കും. സബ്യാസചി ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ഫ്‌ളോറല്‍ ഡിസൈനുകളുള്ള ഗോള്‍ഡന്‍ സാരി അവാര്‍ഡ് നിശയില്‍ ഏറെ പ്രശംസ നേടിയിരുന്നു. പിന്നിലേക്ക് നീണ്ടുകിടക്കുന്ന തരത്തിലുള്ള സാരിയുടെ ഡിസൈന്‍ രഹസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സബ്യാസചി. 47 പേര്‍ 39ദിവസം കൊണ്ടാണ് സാരി പൂര്‍ത്തീകരിച്ചതെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 

വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ ഇത്തരത്തില്‍ വളരെ പുതുമയുള്ള ഒരു ഡിസൈനിനായി ഒന്നിച്ചുവന്നത് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും എംബ്രോയിഡറിക്കായും പ്രിന്റിംഗ്, പാറ്റേണ്‍ കട്ടിംഗ്, ഡ്രേപ്പിംഗ് തുടങ്ങിയവയ്ക്കുമായി ഈ സാരിക്ക് പിന്നില്‍ ഒരുപാടുപേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സബ്യാസചി തന്റെ പോസ്റ്റില്‍ പറയുന്നു. സാരിയിലെ ഫ്‌ളോറല്‍ ഡിസൈന്‍ കൈകൊണ്ട് വരച്ചവയും എംബ്രോയിഡറി ചെയ്‌തെടുത്തവയുമാണെന്നും അദ്ദേഹം ഇന്‍സ്റ്റയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com