ഐഫോണ്‍ വാങ്ങിയത് നാട്ടുകാരും അറിയണ്ടേ? കുതിരപ്പുറത്ത് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അപ്പിള്‍ സ്റ്റോറിലേക്ക് യാത്ര

കാത്തിരിപ്പ് ശേഷം സ്വപ്‌നമായിരുന്ന ഐഫോണ്‍ കയ്യിലേക്കെത്തുന്നത് പല്ലവി എന്ന യുവാവ് ആഘോഷിച്ചത് പോലെ മറ്റാരും ആഘോഷിച്ചിട്ടുണ്ടാകില്ല
ഐഫോണ്‍ വാങ്ങിയത് നാട്ടുകാരും അറിയണ്ടേ? കുതിരപ്പുറത്ത് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അപ്പിള്‍ സ്റ്റോറിലേക്ക് യാത്ര

ഏറെ നാളായി മനസില്‍ കൊണ്ടു നടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോള്‍ അത് ആഘോഷിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരുപാട് നാളത്തെ കാത്തിരിപ്പ് ശേഷം സ്വപ്‌നമായിരുന്ന ഐഫോണ്‍ കയ്യിലേക്കെത്തുന്നത് പല്ലവി എന്ന യുവാവ് ആഘോഷിച്ചത് പോലെ മറ്റാരും ആഘോഷിച്ചിട്ടുണ്ടാകില്ല. 

ഓര്‍ഡര്‍ ചെയ്ത് എത്തിയ ഐഫോണ്‍ എക്‌സ് വാങ്ങാന്‍ കുതിരയിലായിരുന്നു പല്ലവിയുടെ യാത്ര. അകമ്പടിയായി ബാന്റ് സംഘവും. താനേയിലെ നൗപാഡ ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പല്ലവിയുടെ വിചിത്രമായ ആഘോഷം. 

ബാന്റ് സംഘത്തിനും, കുതിരയ്ക്കും പുറമേ, ഐ ലൗവ് ഐഫോണ്‍ എക്‌സ് എന്നെഴുതിയ പ്ലെക്കാര്‍ഡും പല്ലവി തന്റെ ഐഫോണ്‍ വാങ്ങാന്‍ പോകുന്നതിന് മുന്‍പുള്ള ഘോഷയാത്രയ്‌ക്കൊപ്പം ചേര്‍ത്തു.

കുതിരയ്ക്ക് മുകളില്‍ ഇരുന്നാണ് കാത്തിരുന്ന ഐഫോണ്‍ എക്‌സ് സ്‌റ്റോര്‍ ഉടമയില്‍ നിന്നും പല്ലവി സ്വീകരിച്ചത്. ബ്രാന്‍ഡ് ന്യു ഐഫോണ്‍ കിട്ടിയതിനൊപ്പം അത് മാധ്യമങ്ങളിലൂടെ നാട്ടുകാരെ മുഴുവന്‍ അറിയിക്കാനായതിന്റേയും സന്തോഷത്തിലാണ് പല്ലവി. 89,000 രൂപയില്‍ നിന്നും തുടങ്ങി 102,000 രൂപ വരെയാണ് ഐഫോണ്‍ എക്‌സിന്റെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com