ഒന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ ചിത്രം വരച്ചു വിറ്റു, എന്റെ ചികിത്സയ്ക്കായി..

അവള്‍ ചിത്രങ്ങള്‍ വരഞ്ഞു ബന്ധുകള്‍ക്ക് വിറ്റു അങ്ങനെ 500 രൂപ കിട്ടി . 6 വയസ്സ് മാത്രമുളള ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകള്‍ ഋതുപര്‍ണക്ക് എന്താണ് ഞാന്‍ തിരിച്ചു കൊടുക്കുക
ഒന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ ചിത്രം വരച്ചു വിറ്റു, എന്റെ ചികിത്സയ്ക്കായി..

'എന്റെ കവിതാ സമാഹാരം വാങ്ങണം, എനിക്കു കാന്‍സറില്‍നിന്നും തിരിച്ചുവരാനാണ്' -ടി ഗോപി എന്ന കവി ഏതാനും നാളുകള്‍ മുമ്പ് മലയാളികളോടു പറഞ്ഞ വാക്കുകളാണിത്. ഹിഗ്വിറ്റയുടെ രണ്ടാം വരവ് എന്ന കവിതാ സമാഹാരം വാങ്ങണം എന്നായിരുന്നു കവിയുടെ അഭ്യര്‍ഥന. അത് എന്തിനു വേണ്ടിയാണെന്നും കവി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 'എന്റെ കാന്‍സര്‍ ചികിത്സയ്ക്കു ചികിത്സിക്കാനാണിത്.' കവിത വിറ്റ് കാന്‍സറിനെ അതിജീവിക്കാന്‍ ശ്രമിച്ച ഈ കവി ഹൃദയത്തെത്തൊടുന്ന മറ്റൊരു കുറിപ്പിലൂടെ സഹൃദയ ലോകത്തെ കീഴ്‌പ്പെടുത്തുകയാണിപ്പോള്‍.

ചികിത്സയുടെ കാലം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കവി ആറു വയസുകാരിയായ മകളെക്കുറിച്ചാണെഴുതുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്കു തിരിക്കും നേരം ബാഗ് തുറന്ന് കുറെ നോട്ടുകള്‍ നീട്ടി, അച്ഛന് ഓപ്പറേഷനു വേണ്ടിയാണ് എന്നു പറഞ്ഞ മകളെക്കുറിച്ച്. തിരിച്ചെത്തിയപ്പോള്‍ അച്ഛാന ഞാന്‍ ചിത്രങ്ങള്‍ വരച്ചു വിറ്റു, ഇപ്പോള്‍ എന്റെ കൈയില്‍ അഞ്ഞൂറു രൂപയുണ്ട് എന്നു പറഞ്ഞ മകളെക്കുറിച്ച്.

ആ കുറിപ്പ് ഇങ്ങനെ: 

ഇപ്പോള്‍ നാട്ടിലാണ്...
മകന്റെയും മകളുടെയും കൂടെ ....
മൂന്ന് മാസം മുന്‍പാണ് കാന്‍സര്‍ ചികില്‍സയ്ക്ക് എറണാകുളത്ത് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലേക്ക് അഡ്മിറ്റ് ആകാന്‍ പോയത്. പുലര്‍ച്ചെ 5 മണിക്കാണ് ട്രെയിന്‍, 3.30ന് അലാറം വെച്ചു,
''അച്ഛാ''.... എന്നോരു വിളി,
മകളാണ് അവള്‍ ഉറങ്ങാതെ കിടക്കുകയാണ്
ആ ''അച്ഛാ''... വിളി....
അവള്‍ ബാഗ് തുറന്നു...കുറേ നോട്ടുകള്‍ എന്റെ കൈയില്‍ തന്നു .
''അച്ഛന് ഓപ്പറേഷന് വേണ്ടിയാണ്'' . അത് കേട്ടപ്പോള്‍ എനിക്കും ഭാര്യക്കും മകനും കരച്ചില്‍ അടക്കാന്‍ സാധിച്ചില്ല..
പുറപ്പിടാന്‍ നേരത്ത് അവള്‍ പറഞ്ഞു
''അച്ഛാ.. ഓപ്പറേഷന്‍ ദിവസം ഞാന്‍ വരും''
ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു'' അച്ഛാ എന്റെ കൈയില്‍ 500 റുപിക ഉണ്ട് ഞാന്‍ ചിത്രം വരഞ്ഞു വിറ്റു ''...
അവള്‍ ചിത്രങ്ങള്‍ വരഞ്ഞു ബന്ധുകള്‍ക്ക് വിറ്റു അങ്ങനെ 500 രൂപ കിട്ടി . 6 വയസ്സ് മാത്രമുളള ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകള്‍ ഋതുപര്‍ണക്ക് എന്താണ് ഞാന്‍ തിരിച്ചു കൊടുക്കുക.....
എന്റെ കണ്ണുകള്‍ കടലാകുകയാണ് സ്‌നേഹഭാരത്താല്‍....

ടി ഗോപിയുടെ കുറിപ്പ്, എന്‍ബി സുരേഷിന്റെ വാളില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com