ആറ് മാസമായ പൊന്നോമന അത്ര നിസാരനൊന്നുമല്ല!
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2017 12:00 AM |
Last Updated: 05th November 2017 05:46 PM | A+A A- |
കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയില്ലെങ്കിലും അവരത്ര നിസാരരാണെന്ന് കരുതണ്ട. ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ മുന്‍കൂട്ടി നിര്‍ണ്ണയിക്കാനുള്ള കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ആറ് മാസം മുതല്‍ കുട്ടികളില്‍ പ്രൊബബിളിറ്റി നിര്‍ണ്ണയിക്കാനുള്ള കഴിവുകള്‍ കണ്ടുതുടങ്ങുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ സമാനമായ കഴിവ് കാണാന്‍ സാധിക്കില്ല. ജര്‍മനിയിലെ മാക്‌സ് പ്ലാന്‍ക് യുണിവേഴ്‌സിറ്റി ഫോര്‍ കൊഗ്നിറ്റീവ് ആന്‍ഡ് ബ്രെയിന്‍ സയന്‍സസിലെയും സ്വീഡനിലെ യുണിവേഴ്‌സിറ്റി ഓഫ് ഉപ്‌സാലയിലെ ശാസ്ത്രജ്ഞരുമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
6, 12, 18 മാസമായ 75 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍.